Connect with us

ആരായാലും അവരെ തല്ലിക്കൊല്ലണം, ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല; കട്ട കലിപ്പിൽ എംജി ശ്രീകുമാര്‍

Social Media

ഏഷ്യാനെറ്റിലെ ‘കോമഡി കസിന്‍സ്’ എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് ബൈജു ജോസ് ശ്രദ്ധേയനാകുന്നത്. കോമഡി താരം മാത്രമല്ല അവതാരകന്‍ കൂടിയാണ് ബൈജു

കഴിഞ്ഞ ദിവസം എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി ബൈജുവും കുടുംബവും എത്തിയിരുന്നു. ബൈജുവിന്റെ മകന്‍ പാടും എന്നറിഞ്ഞ എംജി ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. പാടിത്തീര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍, താന്‍ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും, പക്ഷെ കിട്ടിയില്ല എന്നായിരുന്നു ബൈജുവിന്റെ മകന്റെ മറുപടി. അപ്പോള്‍ എംജി വളരെ ദേഷ്യത്തില്‍ അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാന്‍ ഇരുന്നത് എന്ന് ചോദിച്ചു.

മറുപടിയായി തനിക്ക് അവരുടെ പേര് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ആരായാലും അവരെ തല്ലിക്കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല, എന്ന രീതിയില്‍ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം അവരെ വിമര്‍ശിച്ചു. കൂടാതെ താന്‍ ഇനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും ബൈജുവിന്റെ മകന് ഒരു ഗാനം നല്‍കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

More in Social Media

Trending

Recent

To Top