Connect with us

നിഥിന്‍ രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി ചിത്രം കാവലൻ; ഷൂട്ടിങ് പാലക്കാട് പുനരാരംഭിച്ചു

Malayalam

നിഥിന്‍ രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി ചിത്രം കാവലൻ; ഷൂട്ടിങ് പാലക്കാട് പുനരാരംഭിച്ചു

നിഥിന്‍ രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി ചിത്രം കാവലൻ; ഷൂട്ടിങ് പാലക്കാട് പുനരാരംഭിച്ചു

നിഥിന്‍ രണ്‍ജി പണിക്കര്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ‘കാവലിന്റെ’ ചിത്രീകരണം പുനഃരാരംഭിച്ചു. കസബക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇന്ന് ആരംഭിച്ചത്. പാലക്കാട് ആണ് ലൊക്കേഷന്‍. പാലക്കാടുള്ള ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷം വണ്ടിപെരിയാറിലാണ് ചിത്രത്തിന്റ് ബാക്കി ഷൂട്ടിംഗ് നടക്കുക.

സുരേഷ് ഗോപി തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ തമ്ബാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഗംഭീര വരവേല്‍പ്പാണ് ടീസറിന് ലഭിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐഎം വിജയന്‍, സയ ഡേവിഡ്, മുത്തുമണി, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫാമിലി ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും സിനിമ പ്രേക്ഷകരും കാത്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top