News
ഹൃത്വിക് റോഷന്റെ പിതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
ഹൃത്വിക് റോഷന്റെ പിതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
Published on
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പിതാവും പ്രശസ്ത സംവിധായകനും നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രാകേഷ് റോഷനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ജീവപര്യന്തം ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയ സുനില്‍ ഗെയ്ക്വാഡ് ആണ് പിടിയിലായത്. പരോളില്‍ ഇറങ്ങി കഴിഞ്ഞ മൂന്ന് മാസമായി മുങ്ങി നടന്നിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 52 കാരനായ സുനില്‍ വി ഗൈക്വാഡാണ് അറസ്റ്റിലായത്.
11 കൊലപാതക കുറ്റവും ഏഴ് കൊലപാതകശ്രമവുമാണ് ഇയാളുടെ പേരിലുള്ളത്. 2000 ജനുവരിയിലാണ് ഇയാള്‍ രാകേഷ് റോഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച് രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് റൗണ്ട് വെടിവെച്ചതില്‍ രണ്ടെണ്ണം രാകേഷിന്റെ ശരീരത്തിലേറ്റു.
തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ ആജീവനാന്ത തടവിന് വിധിച്ചു. 28 ദിവസത്തെ പരോളിനായി ഈ വര്‍ഷം ജൂണ്‍ 26നാണ് രാകേഷ് പുറത്തിറങ്ങുന്നത്. പരോള്‍ കഴിഞ്ഞ് തിരിച്ച് ജയിലില്‍ എത്താതെ പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുനില്‍ പര്‍സിക്കില്‍ എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടാനായി വലവിരിക്കുകയായിരുന്നു.
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27...
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം....
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങള്‍ വരുന്ന വീക്കായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ദിവസം ലാലേട്ടനും എത്തിയില്ല....
മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിജു മേനോൻ. 1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും...
നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥ പ്രമേയമാവുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സംസ്ഥാന പുരസ്കാരം നേടിയ...