Connect with us

ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നു ഒടുവിൽ സംഭവിച്ചത്!

Malayalam

ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നു ഒടുവിൽ സംഭവിച്ചത്!

ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നു ഒടുവിൽ സംഭവിച്ചത്!

എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെ സൂപ്പർ ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. മെഗാതാരങ്ങൾ മലയാള സിനിമ അടക്കി ഭരിക്കാൻ തുടങ്ങുന്നതിനു മുൻപ് സിനിമയിൽ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമായിരുന്ന റഹ്മാൻ. അതെ സമയം തന്നെ തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ അക്കാലത്ത് പുറത്ത് വന്നിരുന്നു. ഗോസ്സിപ്പകളെക്കുറിച്ച് രേവതി നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ ഇതാ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. താനും റഹ്മാനും തമ്മിൽ നല്ല സൗഹൃദം മാത്രമായിരുന്നെന്നും മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിലെന്നും രോഹിണി പറഞ്ഞു.

ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോൾ ഇവർ തമ്മിൽ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകൾ ഉണ്ടായതെന്നും രോഹിണി പറഞ്ഞു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാൻ താൻ പഠിച്ചെന്നും രോഹിണി കൂട്ടിച്ചേർത്തു.

ശങ്കറിനെക്കുറിച്ചും മേനകയെക്കുറിച്ചും അക്കാലത്ത് എന്തൊക്കെയാണ് ആളുകൾ എഴുതിയത്. അതുപോലെയാണ് ഇതും. ഒരിക്കൽ ട്രെയിൻ യാത്രക്കിടെ ഒരു സംഭവമുണ്ടായി. ഏകദേശം എന്റെ പ്രായമുള്ള ഒരു സ്ത്രീയാണ് അപ്പുറത്തിരിക്കുന്നത്. അവരെന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ‘നിങ്ങളും റഹ്മാനും’ എന്ന് പറഞ്ഞവർ സംസാരിച്ചുതുടങ്ങി. എന്താണിവരുടെ പ്രശ്നം എന്നായി എന്റെ ചിന്ത.

റഹ്മാന് നല്ല ഉയരമുണ്ടല്ലോ, നിങ്ങൾക്ക് തീരെ ഉയരമില്ലല്ലോ. പിന്നെങ്ങനെ നിങ്ങൾ നല്ല ജോഡികളായി? അപ്പോൾ എനിക്ക് തോന്നി, ഈ കുട്ടിക്ക് അസൂയയാണെന്ന്. പിന്നെ ആലോചിച്ചപ്പോൾ എനിക്കും തോന്നി. എനിക്ക് ഉയരം കുറവാണ്, അവന് നല്ല ഉയരമുണ്ട്. ഞങ്ങളെങ്ങനെ നല്ല ജോഡികളായി എന്ന് രോഹിണി പറഞ്ഞു.

More in Malayalam

Trending

Recent

To Top