Connect with us

വിജയ് ദേവരക്കൊണ്ടയെയും പ്രമുഖ നടിയെയും കുറിച്ച് അ ശ്ലീല വാര്‍ത്തകള്‍; യൂട്യൂബര്‍ അറസ്റ്റില്‍

News

വിജയ് ദേവരക്കൊണ്ടയെയും പ്രമുഖ നടിയെയും കുറിച്ച് അ ശ്ലീല വാര്‍ത്തകള്‍; യൂട്യൂബര്‍ അറസ്റ്റില്‍

വിജയ് ദേവരക്കൊണ്ടയെയും പ്രമുഖ നടിയെയും കുറിച്ച് അ ശ്ലീല വാര്‍ത്തകള്‍; യൂട്യൂബര്‍ അറസ്റ്റില്‍

നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തനിയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടന്‍. പിന്നാലെ തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയില്‍ ഹൈദരാബാദ് സൈബര്‍ െ്രെകം പോലീസ് യൂട്യൂബറെ പിടികൂടി.

അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറാണ് വിജയ് ദേവരകൊണ്ടയുടെ പരാതിയേത്തുടര്‍ന്ന് പിടിയിലായത്. ഒരു നടിയേയും വിജയ് ദേവരകൊണ്ടയേയും ചേര്‍ത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം. ചാനലില്‍നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വിജയ്‌യെയും മറ്റൊരു നടിയെയും കുറിച്ച് അ ശ്ലീല വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് പോലീസ് ഉടന്‍ നടപടി സ്വീകരിച്ചു.

ഇത് നിര്‍മിച്ച യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയച്ചുവെന്നും വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശിവ നിര്‍വാണ സംവിധാനം ചെയ്ത കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പരശുറാം സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാര്‍, ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടേതാണ് വിജയ് ദേവരകൊണ്ട നായകനായി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍.

More in News

Trending

Recent

To Top