കലാഭവന്‍ മണിയ്ക്ക് പിന്നാലെ തിലകന്റെ ജീവിതവും തിരശ്ശീലയിലെത്തിക്കാൻ വിനയൻ ഒരുങ്ങുന്നു ?! മലയാള സിനിമയിലെ വിവാദങ്ങളെല്ലാം പുറത്തു വരുമെന്ന് സൂചന.. !!
കലാഭവന്‍ മണിയുടെ ജീവിത കഥ സിനിമയാക്കിയതിനു പിന്നാലെ മലയാളത്തിന്റെ മഹാ നടന് തിലകന്റെ ജീവിതവും സിനിമയാക്കുമെന്ന് സംവിധായകന് വിനയന്. തിലകന് ചേട്ടന്റെ ജീവിത കഥ തന്റെ കയ്യില്‍ നില്‍ക്കുമോ എന്ന് ഉറപ്പില്ലെന്നും, ഒരു ഹോളിവുഡ് സിനിമയ്ക്ക് ആവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ റിയല്‍ ലൈഫിലുണ്ടെന്നും വിനയന് പറയുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സെന്തില്‍ എന്ന രാജാമണിയെ നായകനാക്കി കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ “ചാലക്കുടിക്കാരന്‍ ചങ്ങാതി” നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം കേരളത്തില്‍ തുടരുന്നു. ഒരുപാട് കാലത്തിന് ശേഷം സംവിധായകന് വിനയന്റെ വമ്പന്‍ തിരിച്ചു വരവാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ഉണ്ടായിരിക്കുന്നത്.
മലയാള സിനിമയിലൂടെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപിന്റെയും, മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ്...
ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത...