Connect with us

വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഒക്ടോബര്‍ 5 ന് അത് സംഭവിക്കും!

News

വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഒക്ടോബര്‍ 5 ന് അത് സംഭവിക്കും!

വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഒക്ടോബര്‍ 5 ന് അത് സംഭവിക്കും!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ലിയോ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിജയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. ലോകേഷ് കനകരജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഒക്ടോബര്‍ 19 ന് റിലീസായകുമെന്നാണ് വിവരം.

ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പുറത്തിറങ്ങിയ രണ്ട് ട്രാക്കുകളും ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ വിദേശത്തെ പ്രീബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. യുകെയിലും യുഎസ്എയിലും വലിയ പ്രതികരണമാണ് ചിത്രത്തിന്റെ പ്രീബുക്കിംഗിന് ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഇന്ത്യയിലെ പ്രീബുക്കിംഗ് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

ആരാധകര്‍ നേരത്തെ തന്നെ ടിക്കറ്റ് എടുക്കാന്‍ ഏറ്റവും സാധ്യതയുള്ള ചിത്രമായി ലിയോ മാറിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീബുക്കിംഗ് ഒക്ടോബര്‍ 14ന് ആരംഭിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിനിടെ വമ്പന്‍ സര്‍െ്രെപസ് അപ്‌ഡേറ്റ് കൂടി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ലിയോ’യുടെ ട്രെയിലര്‍ ഒക്ടോബര്‍ 5 ന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി ഒ പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

More in News

Trending

Recent

To Top