Social Media
അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍; സംവിധാനം എ ആര്‍ മുരുകദോസ്
അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍; സംവിധാനം എ ആര്‍ മുരുകദോസ്
Published on
തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. എ ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്.
മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്.
പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സല്‍മാന്‍ ഖാന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു. ഈ വര്‍ഷത്തെ രണ്ട് ഈദ് റിലീസുകളായ അക്ഷയ് കുമാര്‍ടൈഗര്‍ ഷ്‌റോഫിന്റെ ആക്ഷന്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, അജയ് ദേവ്ഗണിന്റെ സ്‌പോര്‍ട്‌സ് ബയോപിക് ഡ്രാമ മൈദാന്‍ എന്നിവയ്ക്കും സല്‍മാന്‍ ആശംസകള്‍ നേര്‍ന്നു.
Continue Reading
You may also like...
Related Topics:Salman Khan