Connect with us

‘ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം’; കിടിലന്‍ മറുപടിയുമായി നടന്‍

Social Media

‘ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം’; കിടിലന്‍ മറുപടിയുമായി നടന്‍

‘ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം’; കിടിലന്‍ മറുപടിയുമായി നടന്‍

പല തരം സംഭവങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡായി മാറാറുണ്ട്. ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടു വരുന്ന ട്രെന്‍ഡാണ് പഠനം തുടങ്ങണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം! എന്നത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുളള ഇത്തരം പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ വൈറലാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു വിഡിയോയില്‍ കമന്റുമായെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്റ് ചെയ്തത്.

‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു യുവാവാണ് വിഡിയോയിലുളളത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു.

‘പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിയാളുകളാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. താരത്തിന്റെ കമന്റിന് താഴെ വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും നിരവധി ആരാധകരെത്തി. ഇതോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു വിജയ് ദേവരകൊണ്ടയുടെ കമന്റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് നടന്‍ മറുപടി നല്‍കിയത്. ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്തത്.

വിഡിയോ വൈറലായതോടെ കമന്റുമായി വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‌യുടെ കമന്റ്. കമന്റ് ബോക്‌സിലും വിജയ് ദേവരകൊണ്ടയുടെ ആരാധാകരുടെ ബഹളമാണ്.

ഇതോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു. ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്റ് ചെയ്താല്‍ തന്റെ സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്റ് ചെയ്തില്ല.

More in Social Media

Trending

Recent

To Top