Connect with us

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അതാണ് ; മനസ്സ് തുറന്ന് ടിനി ടോം

Movies

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അതാണ് ; മനസ്സ് തുറന്ന് ടിനി ടോം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അതാണ് ; മനസ്സ് തുറന്ന് ടിനി ടോം

സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരവുമായി മാറി. മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. .

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് പറഞ്ഞുള്ള ടിനി ടോമിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ നൽകിയ അഭിമുഖത്തിനിടയിലാണ് ടിനി ടോം പിതാവിനെക്കുറിച്ച് പറഞ്ഞത്. ക്ഷണിക്കാതെ വരുന്ന കോമാളിയാണ് മരണം. മരണവീട്ടിലെ കാര്യങ്ങൾ കണ്ട് ഞാൻ ചിരിച്ചിട്ടുണ്ട്. അതേപോലെ കരഞ്ഞിട്ടുണ്ട്. പരിസരം നോക്കാതെ ചിരിക്കുന്നൊരാളാണ് ഞാൻ. അതുകാരണം കുറേ പണി കിട്ടിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്റെ പിതാവാണ്.

ഓർമ്മ വെച്ച നാൾ മുതൽ എന്റെ ഹീറോ അപ്പനാണ്. ഞങ്ങൾ തമ്മിൽ ഭയങ്കര ഈ​ഗോയായിരുന്നു. മദ്യപാനിയായ അച്ഛന്റെ മദ്യപാനം നിർത്തണമെന്ന് ഞാനെപ്പോഴും പറയാറുണ്ടായിരുന്നു. ആ എക്സ്പീരിയൻസാണ് സ്പിരിറ്റ് എന്ന ചിത്രത്തിൽ ലാലേട്ടനെ ഉപദേശിക്കുന്ന രം​ഗത്തിൽ ​ഗുണകരമായത്. നല്ല ഫീലോടെ അത് പറഞ്ഞുവെന്ന് പലരും പറഞ്ഞിരുന്നു. ഓർ‌മ്മ വെച്ചിരുന്ന നാൾ മുതൽ എന്റെ പിതാവിന് ഞാൻ കൊടുത്തിരുന്ന ഉപദേശം മനസിൽ ആവാഹിച്ചാണ് ഞാൻ ആ രം​ഗം ചെയ്തത്.

പല രാത്രികളിലും ഞാൻ അപ്പനെ സ്വപ്നം കാണാറുണ്ട്. കാലത്തെഴുന്നേറ്റ് നല്ലൊരു കാര്യം ഷെയർ ചെയ്യാൻ ആളില്ലല്ലോ എന്നത് ഫീൽ ചെയ്യുന്നത് ഇപ്പോഴാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ലല്ലോ എന്ന് പറയുന്നത് പോലെയാണത്. പിതാവിനെ നഷ്ടമായപ്പോഴാണ് അനാഥത്വത്തിന്റെ വേദന എന്താണെന്ന് ഞാൻ അറിയുന്നത്. എന്നെക്കുറിച്ച് അന്വേഷിക്കാൻ എന്റെ പിതാവ് കാത്തിരിക്കുന്നത് പോലെ കാത്തിരിക്കാൻ ആരുമില്ല. ഭാര്യയും കുഞ്ഞുമൊക്കെയുണ്ട് ഇപ്പോൾ. എന്നാലും എനിക്ക് പിതാവിനെ മിസ് ചെയ്യുന്നുണ്ട്. ഞാൻ പരിപാടികൾക്കൊക്കെ പോയി വരുന്നത് വരെ ഉറക്കമിളച്ച് കാത്തിരിക്കുമായിരുന്നു.അപ്പന് ഉമ്മ കൊടുത്തതോ തിരിച്ച് എന്നെ ഉമ്മ വെച്ചതൊന്നും ഓർമ്മയിലില്ല.

തിലകൻ ചേട്ടനെപ്പോലെയാണ് അദ്ദേഹം. കർക്കശക്കാരനാണ്. പഠിക്കണമെന്ന് പറഞ്ഞാണ് എന്നെ ബാം​ഗ്ലൂരിലേക്ക് അയച്ചത്. ആദ്യത്തെ രണ്ട് വർഷം നന്നായി പഠിച്ചിരുന്നു. പിന്നെയാണ് മൈൻഡ് ഡൈവേർട്ടായി പോയത്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്നിരുന്ന സമയത്താണ് അപ്പനെ ഞാൻ അവസാനമായി കണ്ടത്. ഞാൻ പോയപ്പോൾ എന്നെ ഇങ്ങനെ നോക്കി, എന്നിട്ട് ഓക്സിജൻ മാസ്ക് മാറ്റാൻ പറഞ്ഞു, നാളെ നമുക്ക് വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു. ഞാൻ ശരിയെന്ന് പറഞ്ഞു
കുറച്ച് കഴിഞ്ഞപ്പോഴാണ് ഡോക്ടർ വന്ന് ഇനി ഇങ്ങനെ വെച്ചോണ്ടിരിക്കുന്നതിൽ കാര്യമില്ലെന്ന് പറഞ്ഞത്.

വെറുതെ നീണ്ട് പോവുകയേയുള്ളൂ. ആരെങ്കിലും അടുത്ത ബന്ധുക്കൾ പറഞ്ഞാലെ വെന്റിലേറ്റർ മാറ്റാൻ പറ്റൂ. ഞാൻ നോക്കിയപ്പോൾ അപ്പന്റെ ശരീരം മുഴുവനും മരവിച്ചിരുന്നു. എനിക്ക് ജന്മം നൽകിയ പിതാവിന്റെ ജീവനെടുക്കാൻ ഞാനാണ് അനുമതി കൊടുക്കേണ്ടത്. മുഴുവനും മരവിച്ചൊരു അവസ്ഥയിലായിരുന്നു. എന്തോ ഞാൻ അവരോട് പറഞ്ഞു. അമ്മ ആകാംക്ഷയോടെ കാത്തിരിക്കുന്ന രം​ഗമാണ് മനസിൽ വന്നത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അതെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

More in Movies

Trending

Recent

To Top