Connect with us

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

News

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈ വേളയില്‍ തൃശൂര്‍ പിടിച്ചടക്കാന്‍ സുരേഷ് ഗോപിയും രംഗത്തുണ്ട്. എന്നാല്‍ നികുതി വെട്ടിപ്പ് കേസ് സുരേഷ് ഗോപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

പുതുച്ചേരിയിലെ വിവാദ വാഹന രജിസ്‌േേട്രഷന്‍ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡിഷണനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീരിച്ചില്ല. വ്യാജ വിലാസം ഉപയോഗിച്ച് സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതുവഴി കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷണക്കിന് രൂപയുടെ നികുതി വെട്ടിച്ചുവെന്ന് െ്രെകബ്രാഞ്ച് ആരോപിക്കുന്നു.

30 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് കേരളത്തിന് ഇതുവഴിയുണ്ടായത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയതോടെ അടുത്ത മാസം 28ന് വിചാരണ നടപടികള്‍ക്ക് തുടക്കമാകും. 2010, 2016 വര്‍ഷങ്ങളിലാണ് രണ്ട് കാറുകള്‍ പുതുച്ചേരി രജിസ്‌ട്രേഷനില്‍ സുരേഷ് ഗോപി വാങ്ങിയതത്രെ.

പുതുച്ചേരിയിലെ ചാവടിയിലുള്ള കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നു എന്ന രേഖയുണ്ടാക്കിയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തല്‍. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് െ്രെകംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞ വിലാസത്തില്‍ ഭൂമി ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേസ് വീണ്ടും തലപൊക്കുന്നത് സുരേഷ് ഗോപിക്ക് തിരിച്ചടിയാണ്. വളരെ പ്രതീക്ഷയിലാണ് സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിക്കുന്നത്. ഇത്തവണ ജയിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ബിജെപി കേരളത്തില്‍ വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍.

അതേസമയം, വനിതയോട് രോഷാകുലനായി പെരുമാറിയത് അടക്കം നാല് കേസുകള്‍ സുരേഷ് ഗോപിയ്‌ക്കെതിരെയുണ്ട്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും, അതോടൊപ്പം വാഹനം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുമാണ് രണ്ട് കേസുകള്‍ ഉള്ളത്. മൂന്നാമത്തെ കേസില്‍ ഗതാഗത തടസപ്പെടുത്തി ഒത്തുച്ചേര്‍ന്നതിന് തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനിലാണ് മൂന്നാമത്തെ കേസുള്ളത്. രണ്ട് കേസുകള്‍ സിബിസിഐഡിയിലാണ് ഉള്ളത്.

അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നതില്‍, ൃ സുരേഷ് ഗോപിയുടെ കൈവശം പണമായി ഉള്ളത് 44000 രൂപയാണ് ഉള്ളത്. 68 ലക്ഷം വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം 1025 ഗ്രാം സ്വര്‍ണവും നിക്ഷേപത്തില്‍ വരും. ഇതിന്റെയെല്ലാം മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ട് കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട്. 61 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയിലെ വ്യക്തിവിവരത്തില്‍ പറയുന്നത്.

സ്വന്തമായി രണ്ട് കാരവാനുകള്‍ അദ്ദേഹത്തിനുണ്ട്. മൊത്തം എട്ട് വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഓഡി കാറും, ട്രാക്ടറും വരും. സ്വന്തമായി കൃഷി ഭൂമി അടക്കമുള്ള കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലയില്‍ 82.4 ഏക്കറും സെയ്താപേട്ടില്‍ 40 സെന്റ് കൃഷി ഭൂമിയും നടനുണ്ട്. ഭാര്യ രാധികയ്ക്ക് ദേവികുളം, ആലുവ, തിരുനെല്‍വേലി എന്നിവിടങ്ങളിലും കൃഷി ഭൂമിയുണ്ട്. കൈവശം 32000 രൂപയും, 1050 ഗ്രാം സ്വര്‍ണവുമാണ് ഉള്ളത്. ഭാര്യയുടെ പേരിലും കാരവാന്‍ ഉണ്ട്.

അതേസമയം 202324ലെ ആദായ നികുതി അടച്ചത് പ്രകാരം സുരേഷ് ഗോപിക്ക് 4.39,68960 രൂപയും ഭാര്യക്ക് 4,13580 രൂപയും മകള്‍ ഭാവ്‌നിക്ക് 11,17170 രൂപയുമാണ് വരുമാനമുള്ളത്. അതേസമയം വിവരണത്തില്‍ സുരേഷ് ഗോപി സിനിമാ നടനാണെന്നും ഭാര്യ പിന്നണി ഗായികയാണെന്നുമുണ്ട്. തൃശൂര്‍ ജില്ലയിലെ നെട്ടിശ്ശേരി മഹാദേവ ടെംപിള്‍ റോഡ് ഭരത് ഹെറിറ്റേജ് എന്ന വിലാസത്തിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പത്രിക നല്‍കിയത്.

More in News

Trending

Recent

To Top