Connect with us

ഋഷിയ്ക്ക് പിന്നാലെ ജാഗന്നാഥനും റാണിയും! നയനയുടെ ഋഷ്യത്തിന് നിറഞ്ഞ കയ്യടി!

serial

ഋഷിയ്ക്ക് പിന്നാലെ ജാഗന്നാഥനും റാണിയും! നയനയുടെ ഋഷ്യത്തിന് നിറഞ്ഞ കയ്യടി!

ഋഷിയ്ക്ക് പിന്നാലെ ജാഗന്നാഥനും റാണിയും! നയനയുടെ ഋഷ്യത്തിന് നിറഞ്ഞ കയ്യടി!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ പ്രേക്ഷകരുടെ മനം കവരുകയാണ്. സൂര്യ-ഋഷി പ്രണയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടക്ക് കഥ ട്രാക്ക് മാറിപോയങ്കിെലും പ്രേക്ഷകരുടെ നിരന്തരമായ കമന്റുകൾ മൂലം കൂടെവിടെ വീണ്ടും മനോഹരമായ എപ്പിസോഡുകളുമായി തിരിച്ചെത്തിയിരിക്കുകയാണ്.

ഋഷിയുടെയും, സൂര്യയുടെയും കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് ഇനി പരമ്പരയിൽ പറയുന്നത്. അത് പ്രമോ വന്നപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട്. ആലഞ്ചേരിയിലെ അജ്ഞാത വാസം അവസാനിപ്പിച്ച് തിരികെ ഋഷിയും സൂര്യയും നാട്ടിലെത്തിയപ്പോൾ ഋഷിയെ സൂര്യയിൽ‌ നിന്നും പിരിക്കാനുള്ള ശ്രമങ്ങളാണ് റാണിയമ്മയും മിത്രയും ചേർന്ന് നടത്തുന്നതാണ് ഇപ്പോൾ നമ്മൾ പരമ്പരയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ ആദ്യ ഘട്ടമെന്നോണം ഋഷിയുമായി വീണ്ടും പഴയ ചങ്ങാത്തം മിത്ര സ്ഥാപിച്ചെടുത്തിരിക്കുകയാണ്. താൻ ഋഷി-സൂര്യ പ്രണയത്തിന് പിന്തുണ നൽകുന്നുണ്ട് എന്ന് ഋഷിയേയും സൂര്യയേയും വിശ്വസിപ്പിക്കാനുള്ള ശ്രമവും മിത്ര നടത്തുന്നുണ്ട്. ഇപ്പോൾ സൂര്യയെ കോളജിലും ഋഷിയുടെ മുമ്പിലും നാണം കെടുത്തിക്കുക എന്ന ലക്ഷ്യമാണ് മിത്രയ്ക്കുളളത്. അതിന്റെ ഭാഗമായി പരീക്ഷയിൽ തോൽപ്പിക്കാൻ ശ്രമിക്കുന്നതും .അതിനായി പഠിപ്പിക്കാത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് സൂര്യയ്ക്ക് മിത്ര നൽകിയതു ഒക്കെ കഴിഞ്ഞ ആഴ്ച്ചയിലെ എപ്പിസോഡുകളിൽ നമ്മൾ കണ്ടതാണ്. സൂര്യ മോശമില്ലാത്ത രീതിയിൽ പരീക്ഷയെഴുതിയതും.. ഇനി അതിന്റെ റിസൾട്ട് വരുമ്പോൾ മിത്രയുടെ ചമ്മിയ മുഖം കാണാം. മിത്രയുടെ കുബുദ്ധികൾ എല്ലാം മനസിലാക്കി തന്നെയാണ് സൂര്യയും മുന്നോട്ട് പോകുന്നത്. ഇനിവരുന്ന ആഴ്ചകളിൽ കൂടുതൽ ആകാംഷ നിറക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്.
പ്രണയത്തിന്റെ വസന്തം തിർക്കുക്കയാണ് ഋഷിയും സൂര്യയും…

പുതിയ പ്രമോയിൽ സൂര്യയ്ക്ക് സമ്മാനമായി ഒരു ഫോൺ ഋഷി സമ്മാനിക്കുന്നതും ഋഷിക്കും അമ്മ അതിഥിക്കും ഒപ്പം നിന്ന് സൂര്യ സെൽഫി പകർത്തുന്നതും പുതിയ പ്രമോയിൽ കാണാം. കൂടാതെ അതിഥിയെ തേടി ജഗന്നാഥനും എത്തിയിട്ടുണ്ട്. വഴിയിൽ തടഞ്ഞ് നിർത്തി അതിഥിയെ ജഗന്നാഥൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അതിഥി അതൊന്നും കാര്യമാക്കുന്നില്ല. വരും ദിവസങ്ങളിൽ ഋഷിയും ജഗന്നാഥനും തമ്മിലുള്ള യുദ്ധങ്ങൾക്കും കൂടെവിടെ പ്രേക്ഷകർക്ക് സാക്ഷിയാകാം. അതുമാത്രമല്ല ജഗുവിന്റെ വരവിലൂടെ എന്തായാലും റാണിയമ്മ കുറച്ചു കൂടെ സ്ട്രോങ്ങ് ആകും . പുതിയ യുദ്ധ തന്ത്രങ്ങൾ ഇനി ജഗവും റാണിയമ്മയും കൂടെ ആയിരിക്കും മെനയുന്നത്. ജഗുവിന്റെ കൂട്ടു പിടിച്ച റാണിയമ്മ ഇനി എന്ത് കളി കളിച്ചാലും അതെല്ലാം നമ്മുടെ ഋഷി നേരിടും . പൂർണ്ണമായ കഥ ആസ്വദിക്കാം!

More in serial

Trending

Recent

To Top