Connect with us

ഹരിയുടെ ബൈക്ക് അപകടപ്പെടുത്തി കണ്ണൻ ! സാന്ത്വനത്തിൽ മറ്റൊരു വമ്പൻ ട്വിസറ്റ്!

serial

ഹരിയുടെ ബൈക്ക് അപകടപ്പെടുത്തി കണ്ണൻ ! സാന്ത്വനത്തിൽ മറ്റൊരു വമ്പൻ ട്വിസറ്റ്!

ഹരിയുടെ ബൈക്ക് അപകടപ്പെടുത്തി കണ്ണൻ ! സാന്ത്വനത്തിൽ മറ്റൊരു വമ്പൻ ട്വിസറ്റ്!

ഈ സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞ ഒരു നേരവും ഇല്ലല്ലോ…. പുതിയ പ്രശ്‌നം കൊണ്ട് കണ്ണൻ എത്തിയിട്ടുണ്ട് മക്കളെ. തമ്പി വാങ്ങി കൊടുത്ത വണ്ടി തള്ളി കൊണ്ടു സാന്ത്വനത്തിലേക്ക് വരുന്ന കണ്ണനാണ് പുതിയ പ്രമോയിലുളളത് . ഇനിയിപ്പോൾ സാന്ത്വനത്തിൽ കുറെ ദിവസത്തേക്ക് ഇതാണ് ചർച്ച.

കുറച്ചു ദിവസമായി സാന്ത്വനത്തിലെ ചർച്ച അപ്പുവിനെ ചെക്കപ്പിനായി ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നല്ലോ .ഇന്നലെ എന്തയാലും അപ്പുവിനെ കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. പക്ഷെ അപർണക്കൊപ്പം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി നിന്ന ദേവിയെ തമ്പി വിലക്കുന്നതും. അതിൽ ദേവിയുടെ കണ്ണുകൾ നിറയുന്നതുമാണ് ഹൈലൈറ്റ് . അതിൽ ദേവി ഇത്ര സങ്കടപെടണ്ട കാര്യം എന്താ ? ഇത് എല്ലാവരുംകൂടെ ടൂർ ഒന്നും പോകുവല്ലല്ലോ ഹോസ്പിറ്റലിലേക്ക് അല്ലെ പോകുന്നത്? ഹരിയും അപ്പുവും മാത്രം പോകേണ്ട കാര്യമേയുള്ളു . അതിനു വെറുതെ അച്ഛനും അമ്മയും ചേട്ടത്തിയും. ഭര്യയും ഭർത്താവും പോയാലും ഫാമിലി മൊത്തം പോയാലും ഡോക്ടർ ഒരേ കാര്യമേ പറയു.. അതോ ഇനി കൂടതൽ എന്തെങ്കിലും പറയുമോ ?

ഈ സീരിയലിൽ സർവ്വം സഹയായ സ്നേഹനിധിയാണ് ദേവി. ഇതൊക്കെ കുറച്ചു ഓവർ അല്ലെ . കൂട്ടുകുടുംബം ഒക്കെ തന്നെ സമ്മതിച്ചു. പക്ഷേ ഓരോരുത്തർക്കും അവരവരുടെ സ്പേസ് നൽകുന്നതാണ് നല്ലത്. ആവശ്യം ഉള്ളതിൽ മാത്രം അഭിപ്രായം പറയാനും ഇടപെടാനും ആരായാലും പഠിക്കുന്നതാണ് നല്ലത്. ഇവിടെ ബാലനും ദേവിയും അനിയന്മാരുടെയും അവരുടെ ഭാര്യമാരുടെയും ജീവിതത്തിൽ ഇടപെടുന്നില്ലേ.

സാന്ത്വനത്തിൽ എല്ലാവരും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് ശിവാജ്ഞലി സീനുകളാണ് . പക്ഷെ അവരുടെ സീനുകൾ വേഗം കാണിച്ചു തീർക്കുകയും ചെയ്‌യും . ഇപ്പോൾ ഇരുവരുടെയും പ്രണയവും അവർ അടുക്കുന്നതിന്റെ സൂചനയും പരമ്പരയിൽ കാണിക്കുന്നുണ്ട്. പിണങ്ങിയും ഇണങ്ങിയുമുള്ള ശിവന്റെയും അഞ്ജലിയുടെയും ജീവിതം പ്രേക്ഷകർ കൗതുകത്തോടെയാണ് നോക്കിക്കാണാറുള്ളത്. ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും ശിവനും അഞ്ജലിക്കും ഇടയിലുള്ള മഞ്ഞുരുകുന്നതായാണ് കാണാൻ കഴിയുന്നത്. ഇന്നലത്തെ എപ്പിസോഡിൽ ശിവൻ അഞ്ജലിയെ വിളിക്കുന്നുണ്ട് . എന്താ പതിവില്ലാതെ വിളിച്ചത് എന്ന് ചോദിക്കുന്ന് അഞ്ജലി അവിടെ കാക്ക മലന്നു പറക്കുന്നുണ്ടോ എന്ന് ചോദിച്ച ശിവനെ കളിയാക്കുന്നുണ്ട് . അത് കേൾക്കണ്ട താമസം ശിവൻ മുകളിലോട്ട് നോക്കുന്നു .. ഇത്രയ്ക്ക് നിഷ്‌കു ആവല്ലേ ശിവാ ….അപ്പൊ വിളിച്ചാലും കുറ്റം വിളിച്ചില്ലെങ്കിലും കുറ്റം അന്നോ എന്ന് ശിവൻ ചോദിക്കുന്നുണ്ട് . ശിവനോട് വീട്ടിലേക്ക് വരണമെന്ന് അഞ്ജലി പറയുന്നുണ്ട്. അത് എന്തിനാണ് എന്ന് ചോദിക്കുമ്പോൾ ഇത്തവണ തമ്പി വീട്ടിലേക്ക് വരുമ്പോൾ ശിവൻ സാന്ത്വനത്തിൽ ഉണ്ടാവണമെന്ന് പറയുന്നു.
സാന്ത്വനം വീട്ടിലേക്ക് തമ്പി വരുമ്പോൾ ശിവൻ അവിടെ ഉണ്ടാകരുതെന്നാണ് തമ്പി മുന്നേ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക്‌. എന്നാൽ ഇത്തവണ തമ്പി വരുമ്പോൾ ശിവൻ സാന്ത്വനത്തിൽ ഉണ്ടാവണമെന്ന് വാശിപിടിക്കുകയാണ് അഞ്ജലി.

More in serial

Trending

Recent

To Top