Connect with us

തമ്പിയ്ക്ക് പണി കൊടുക്കാന്‍ ഒരുങ്ങി അഞ്ജലിയും ശിവനും! കണ്ണന് ഇനി എന്ത് സംഭവിക്കും?

serial

തമ്പിയ്ക്ക് പണി കൊടുക്കാന്‍ ഒരുങ്ങി അഞ്ജലിയും ശിവനും! കണ്ണന് ഇനി എന്ത് സംഭവിക്കും?

തമ്പിയ്ക്ക് പണി കൊടുക്കാന്‍ ഒരുങ്ങി അഞ്ജലിയും ശിവനും! കണ്ണന് ഇനി എന്ത് സംഭവിക്കും?

കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ എപ്പിസോഡുകളും കാണാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണ് സാന്ത്വനമെങ്കിലും, ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് സാന്ത്വനത്തിലേക്ക് പ്രേക്ഷകരെcഏറെ ആകർഷിക്കുന്ന മറ്റൊരു ഘടകം. അകലാൻ ശ്രമിക്കുമ്പോഴും കൂടുതൽ അടുത്തുകൊണ്ടിരുന്ന സ്നേഹബന്ധമാണ് അവരുടേത്.

കഴിഞ്ഞ എപ്പിസോഡിൽ അഞ്ജലിക്കായി ശിവൻ ഹൽവയും മുല്ലപ്പൂവും വാങ്ങിക്കൊണ്ടു വരികയും എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അത് അഞ്ജുവിന് നേരിട്ട് കൊടുക്കാൻ പറ്റാതെ വരുകയുമായിരുന്നു. എന്നാൽ ഹൽവയുടെ കാര്യത്തിൽ നുണ പറഞ്ഞശിവനെ കയ്യോടെ അഞ്ജു പോക്കിയതും നമ്മൾ കണ്ടതാണ്. ഇന്നലത്തെ എപ്പിസോഡിയിൽ ശിവൻ കൊണ്ട് വന്ന പൂവ് അഞ്ജലി തലയിൽ ചൂടുന്നു.ഇത് കണ്ട ശിവന് സന്തോഷമാകുന്നു. തലയിൽ പൂവ് ചൂടി നിൽക്കുന്ന അഞ്ജലിയെ കാണാൻ സുന്ദരിയാണ് എന്നൊക്കെ മനസ്സിൽ കരുതുന്നുണ്ട്.

എനിക്ക് എന്തെങ്കിലും വാങ്ങി കൊണ്ട് വന്നിട്ട് അത് താരൻ എന്തിനാണ് ഇത്ര മടി . എന്നിട്ട് ഓരോ കളവും പറയും എന്നൊക്കെ പറഞ്ഞു ശിവനെ കളിയാക്കുകയാണ് അഞ്ജു . ഷുഗർ കൂടുതലുള്ള അമ്മയ്ക്കാണ് നിങ്ങൾ ഹൽവ വാങ്ങിച്ചു കൊണ്ടുവന്നത് എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണം അല്ലേ എന്നാണ് അഞ്ജലി ശിവനോട് ചോദിക്കുന്നത്. ചോദ്യം കേട്ട് ചമ്മിനിൽക്കുകയാണ് ശിവൻ. സാന്ത്വനം വീട്ടിലെ വീരശൂരപരാക്രമി ചമ്മിനിൽക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചു അഞ്ജലി ശിവനെ കളിയാക്കിക്കൊല്ലുകയാണ്.

ശിവൻ എങ്ങനെ അഞ്ജലി മുല്ലപ്പൂവ് വെച്ചത് ഒക്കെ ഓർത്തു ഇങ്ങനെ സ്വപ്നം കണ്ടിരിക്കുകയാണ്. അതിനിടിയാൽ ബാലൻ വന്ന് ഇന്നലെ ലോഡ് ഇറക്കിയതിനെ കുറിച്ച് ചോദിക്കുന്നുണ്ട് . ഇതോ ഒന്നും കേൾക്കാതെ ശിവൻ അഞ്ജലിയെ കുറിച്ച് ചിന്തിച്ചിരിക്കുകയാണ് . ബാലൻ വീണ്ടും ചോദിക്കുമ്പോൾ ഒരുലോഡ് ഹൽവയും മുല്ലപ്പൂവും ഇറക്കി എന്ന് പറയുന്നു. ഇവൻ എന്താ ഈ പറയുന്നത് എന്നു മനസ്സിലാകാതെ ബാലൻ ഇരിക്കുകയാണ്. അപ്പൊ ദേവി ചായ കൊണ്ട് വരുന്നു .ഇവൻ എന്താ ഈ പറയുന്നത് . ഇവൻ കണ്ണന് ഹൽവ കൊടുത്തുമെന്നു പറയുന്നത് കേട്ട് എന്നൊക്കെ ദേവിയും പറയാന്നുണ്ട്.

അപ്പോഴും ശിവൻ അഞ്ജലിയെ എങ്ങനെ നോക്കി നിൽക്കുവാണ് അത് കണ്ടു ബാലൻ ഒന്ന് ചുമ്മയ്ക്കും പെട്ടന്ന് രണ്ടു പേരും നോട്ടം ഒക്കെ മാറ്റി കടയിലേക്ക് പോകാൻ തുടങ്ങുന്ന ശിവനോട് നീ കുറച്ചു കഴിഞ്ഞു വന്ന മതി .ആവിശ്യത്തിന് നോക്കിയിരുന്നിട്ട് വന്നാൽ മതി എന്ന ദേവി പറയുന്നു .ഈ ബാലന്റെ ദേവിടെ ഒരു കാര്യം ശിവനെ ഒന്ന് പ്രേമികനും സമ്മതിക്കില്ല. ഇന്നത്തെ എപ്പിസോഡ് കൂട്ടച്ചിരി ആയിരുന്നു പൊളിച്ചു. ഇത്രയും നല്ല ഐഡിയ ശിവേട്ടന് പറഞ്ഞു കൊടുത്ത ശത്രു ഹീറോയാണ് എന്ന് ഫാൻസ്‌ പറയുന്നുണ്ട് . അതേസമയം തമ്പി ഹരിക്ക് വാങ്ങിച്ചുകൊടുത്ത പുതിയ ബൈക്ക് വീടിന് മുന്നിൽ ഇരിക്കുമ്പോൾ അത് ഇട്ടുമൂടാൻ പ്രത്യേകം ഒരു കവർ വാങ്ങണമെന്ന് അപർണ ഹരിയോട് പറയുന്നുണ്ട്. ഇത്രയും നാൾ ഇവിടെയുണ്ടായിരുന്ന വണ്ടികളൊന്നും കവറിട്ടല്ലല്ലോ മൂടിയത് എന്നാണ് ഹരി പറയുന്നത്.

പിന്നാലെ ശിവൻറെ ഒരു മുണ്ടും തോർത്തും എടുത്തു കൊണ്ടുവന്നാണ് ഹരി വണ്ടി മൂടുന്നത്. അപ്പുവിനെ ചെക്കപ്പിന് ആശുപത്രിയില്‍ കൊണ്ട് പോവുന്നതും അതിന്റെ ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞ് ദേവി വലിയ സന്തോഷത്തിലായിരുന്നു. കുറച്ചു സമയങ്ങൾക്ക്ശേഷം സാന്ത്വനത്തിലേക്കെത്തുന്ന തമ്പി വീട്ടിലെ മുണ്ടും തോർത്തുമൊക്കെ കൊണ്ട് താൻ വാങ്ങിക്കൊടുത്ത വിലപിടിച്ച ബൈക്ക് മൂടിയിട്ടിരിക്കുന്നതാണ് കാണുന്നത്. ആ കാഴ്ച തമ്പിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.അതിനെ കുറിച്ച തമ്പി പറയാന്നുണ്ട്. പുതിയ പ്രമോയിൽ തമ്പിയും അംബികയും വന്ന് മകളെ ആശുപത്രിയില്‍ കൊണ്ട് പോയിക്കോളാം ദേവി വരേണ്ടതില്ലെന്ന് പറഞ്ഞിരിക്കുകയാണ്.

ഇന്നലത്തെ ദേവിയുടെ ഓവര്‍ പ്രകടനം കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു. ഇതിന്റെ പേരില്‍ ദേവിയുടെ സെന്റി ഷോ ഉണ്ടാകുമെന്ന്. പെട്ടന്ന് ഒരു മിന്നല്‍ പോലെ ദേവി ഏട്ടത്തിയുടെ ദുഃഖം പറയുന്നു, കമന്ററി പോലെ ചറ പറ പണി പാളുന്നു. ദേവി ഇത്രയും ഓവര്‍ ആവേണ്ടതില്ലെന്നാണ് ആരാധകരെല്ലാം ഒരുപോലെ പറയുന്നത്. അപ്പുവിന്റെ അച്ഛനും അമ്മയും ഒരു തവണ കൊണ്ട് പോയി കാണിച്ചിട്ട് വരുന്നതില്‍ ഇത്രയും പ്രശ്‌നം ഉണ്ടാക്കേണ്ടതില്ല. തമ്പിയും അംബികയും അപ്പുവിന്റെ കാര്യത്തിൽ ഇടപെട്ടാൽ അത് കുടുംബത്തിന് ദോഷം …ദേവിയും ബാലനും അപ്പുവിന്റെ എല്ലാം കാര്യത്തിലും ഇടപെടുന്നത് സ്നേഹം അതെന്താ ഭാര്യവീട്ടുകാർക്ക് ഒരു നിയമവും സാന്ത്വനം വീട്ടുകാർക്ക് വേറൊരു നിയമവും ആണോ കല്യാണം കഴിഞ്ഞു എന്ന് വച്ച് പെൺമക്കളുടെ അച്ഛനമ്മമാർക്ക് മക്കളിൽ ഒരവകാശവും ഇല്ലേ?? ഭാര്യവീട്ടുക്കാർ മകളുടെയും മരുമകന്റെയും കാര്യത്തിൽ ഇടപെട്ടാൽ എങ്ങനെയ കുടുംബത്തിന് ദോഷം ആവുന്നത്? വല്ലാത്തൊരു കുടുംബം തന്നെ

എന്തായാലും ഇന്നത്തെ എപ്പിസോഡിന്റെ ആ ഫ്‌ളോ അങ്ങ് പോയെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ അതാ വരുന്നു അടുത്ത മിസൈല്‍ അഞ്ജലിയുടെ വക. തമ്പിയെ കാണിക്കാന്‍ ആയി ഇങ്ങോട്ട് വാ എന്ന ശിവനെ വിളിക്കുന്നുണ്ട് അതും പ്രമോയിൽ കാണിക്കുന്നുണ്ട്. എന്തായാലും ശിവനെ വിളിച്ച് വരുത്തി തമ്പിയ്ക്കിട്ട് ഒരു പണി കൊടുത്തിട്ടേ അഞ്ജലി വിടുകയുള്ളു എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇതിനിടില്‍ കണ്ണിന്‍ പുതിയൊരു പ്രശ്‌നമുണ്ടാക്കുമെന്നാണ് അറിയുന്നത്. ഹരിയുടെ പുതിയ ബുള്ളറ്റ് ഒടിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അതിന് സമ്മതിച്ചില്ല. വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി ബുള്ളറ്റും എടുത്ത് പുറത്തേക്ക് പോവുകയാണ് കണ്ണന്‍. അതിന് വല്ലോ അപകടം പറ്റുമോ എന്നറിയില്ല. എന്തായാലും കരച്ചിലും ബഹളവുമായി കണ്ണന്‍ വരുന്നതും ശിവന്‍ ആശ്വസിപ്പിക്കുന്നതുമെല്ലാം മുന്‍പൊരു പ്രൊമോയില്‍ കാണിച്ചിരുന്നു.

More in serial

Trending

Recent

To Top