Social Media
എന്നും ഒരു പടി പിന്നില്‍ നടക്കാന്‍ തന്നെയാണിഷ്ടം; വിവാഹ വാർഷിക ദിനത്തിൽ മനസ്സ് തുറന്ന് രഘു
എന്നും ഒരു പടി പിന്നില്‍ നടക്കാന്‍ തന്നെയാണിഷ്ടം; വിവാഹ വാർഷിക ദിനത്തിൽ മനസ്സ് തുറന്ന് രഘു
ആര്‍ജെ രഘുവിനെ അറിയാത്തവർ ചുരുക്കമാണ്. ബിഗ് ബോസിലൂടെ ആരാധകപ്രീതി നേടിയ താരമാണ് ആര്‍ജെ രഘു. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് രഘുവും സംഗീതയും.
ദുബായില്‍ ജോലി ചെയ്യുന്ന സംഗീതയും ആരാധകര്‍ക്ക് ഏറെ പരിചിതയാണ്. വിവാഹ വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയയില്‍ രഖു പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ‘
കുറെ വര്‍ഷം മുന്നേ ഇതേപോലെ ഒരു ദിവസം ഞാന്‍ എന്നെ അങ്ങോട്ട് ഏല്‍പിച്ചു, ഏറ്റെടുത്തു, ഇതുവരെ എത്തിച്ചു. ‘ഇനി എന്ത്’ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ചോദിക്കുകയും ഇല്ല… എന്നും ഒരു പടി പിന്നില്‍ നടക്കാന്‍ തന്നെയാണിഷ്ടം. കാരണം ‘ ലോകത്തെ ഏറ്റവും ശക്തിയുള്ള പോരാളികള്‍ സമയവും ക്ഷമയുമാണ്. ‘ലിയോ ടോള്‍സ്റ്റോയി എഴുതി വെച്ച ഈ വാചകം എനിക്ക് പ്രവര്‍ത്തികമാക്കി തന്നതും.
അതുവരെ കോഴിക്കോട്ടങ്ങാടിയുടെ ലിമിറ്റഡ് സ്വപ്നങ്ങളില്‍ ജീവിച്ച എനിക്ക് ആകാശത്തോളം വലിയ സ്വപ്നങ്ങളിലേക്കുള്ള വഴി കാണിച്ച് തന്നതും ഈ ആളാണ്. ഫുള്‍ ടാങ്കില്‍ സ്വാതന്ത്രത്തിന്റെ പെട്രോള്‍ നിറച്ച് നല്ല മൈലേജോടെ ഈ വണ്ടി ഇനിയും ഓടും എന്ന വിശ്വാസത്തില്‍… അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങി 8 വര്‍ഷമായി ഇന്നേക്ക് (8 ന്റെ പണി ഞാന്‍ കൊടുത്തിട്ടു 8 വര്‍ഷമായി എന്ന് തിരുത്തി വായിക്കാനപേക്ഷ)’. എന്നുമാണ് രഘു പറയുന്നത്.
രഘുവിനും സംഗീതയ്ക്കും എല്ലായിടത്ത് നിന്നും ആശംസാ പ്രവാഹമാണ്. പുതിയ പോസ്റ്റിന് താഴെ ആരാധകരും ബിഗ് ബോസിലുണ്ടായിരുന്ന സഹമത്സരാര്‍ഥികളും വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.