Connect with us

ജനമനസുകൾ കീഴടക്കി ഭരണാധികാരികളുടെ കണ്ണ് തുറപ്പിച്ച് പട്ടാഭിരാമൻ രണ്ടാം വാരത്തിലേക്ക് !

Malayalam Breaking News

ജനമനസുകൾ കീഴടക്കി ഭരണാധികാരികളുടെ കണ്ണ് തുറപ്പിച്ച് പട്ടാഭിരാമൻ രണ്ടാം വാരത്തിലേക്ക് !

ജനമനസുകൾ കീഴടക്കി ഭരണാധികാരികളുടെ കണ്ണ് തുറപ്പിച്ച് പട്ടാഭിരാമൻ രണ്ടാം വാരത്തിലേക്ക് !

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ . മലയാളികളുടെ മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്ന് മാത്രമല്ല , ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ വരെ അംഗീകാരം നേടിയിരിക്കുകയാണ് ചിത്രം.

ഇപ്പോൾ വിജയകരമായി ചിത്രം രണ്ടാമ വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.

മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

pattabhiraman movie successfully completed two weeks

More in Malayalam Breaking News

Trending

Recent

To Top