Connect with us

തലക്കെട്ടിലെ ‘വൈബ്രൈറ്റര്‍’ ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അധിക്ഷേപം ; ഫ്രീ പ്രസ് ജേണലിന് എതിരെ സ്വര ഭാസ്‌കര്‍

News

തലക്കെട്ടിലെ ‘വൈബ്രൈറ്റര്‍’ ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അധിക്ഷേപം ; ഫ്രീ പ്രസ് ജേണലിന് എതിരെ സ്വര ഭാസ്‌കര്‍

തലക്കെട്ടിലെ ‘വൈബ്രൈറ്റര്‍’ ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അധിക്ഷേപം ; ഫ്രീ പ്രസ് ജേണലിന് എതിരെ സ്വര ഭാസ്‌കര്‍

താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വര ഭാസ്‌കറിനെതിരെ സംഘപരിവാര്‍ അതിക്രമം. ഇതിന് പിന്നാലെ ‘അറസ്റ്റ് സ്വര ഭാസ്‌കര്‍’ എന്ന ട്വിറ്റര്‍ ക്യാമ്പയിനാണ് നടത്തുന്നത്.

എന്നാല്‍ ഫ്രീ പ്രസ് ജേണല്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ടിനെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളു, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ’, എന്നാണ് ഫ്രീ പ്രസ് ജേണല്‍ കാമ്പയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. നിരന്തരമായി ഒരു സ്ത്രീയെ വൈബ്രൈറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. സ്വര വാര്‍ത്ത പങ്കുവെച്ച് ട്വീറ്റ് ചെയ്തു്.

‘ഒരു സ്ത്രീയെ നിരന്തരം വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് മോശം രീതിയില്‍ പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുകള്‍ക്ക് വേണ്ടി സാധാരണവത്കരിക്കാതിരിക്കൂ – സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്.

നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത് എന്ന് സ്വര ട്വീറ്ററില്‍ കുറിച്ചു.

”നമ്മള്‍ ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന്‍ ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന്‍ ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്” എന്നാണ് സ്വരയുടെ ട്വീറ്റ്.

Continue Reading
You may also like...

More in News

Trending

Recent

To Top