Connect with us

ആകെ ചെയ്ത ദ്രോഹം അവളെ താലികെട്ടി.. രണ്ട് മക്കൾക്ക് ജന്മം കൊടുത്തു.. ഭാഗ്യലക്ഷ്മിയുടെ ബന്ധം അവിടം വരെയായിരുന്നു! ആ വെളിപ്പെടുത്തലിൽ ഞെട്ടലോടെ സിനിമ ലോകം

Malayalam

ആകെ ചെയ്ത ദ്രോഹം അവളെ താലികെട്ടി.. രണ്ട് മക്കൾക്ക് ജന്മം കൊടുത്തു.. ഭാഗ്യലക്ഷ്മിയുടെ ബന്ധം അവിടം വരെയായിരുന്നു! ആ വെളിപ്പെടുത്തലിൽ ഞെട്ടലോടെ സിനിമ ലോകം

ആകെ ചെയ്ത ദ്രോഹം അവളെ താലികെട്ടി.. രണ്ട് മക്കൾക്ക് ജന്മം കൊടുത്തു.. ഭാഗ്യലക്ഷ്മിയുടെ ബന്ധം അവിടം വരെയായിരുന്നു! ആ വെളിപ്പെടുത്തലിൽ ഞെട്ടലോടെ സിനിമ ലോകം

സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേഷ് അപമാനിച്ചു എന്നാരോപിച്ച്‌ ആക്ടിവിസ്റ്റും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിൽ യുട്യൂബിൽ നിന്നും റിപ്പോർട്ട് വന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ വിഡിയോ നീക്കം ചെയ്തെന്നും ദിനേശ് പറയുന്നു. നഷ്ടപ്പെടാന്‍ തനിക്കൊന്നുമില്ലെന്നും ആ വിഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ പച്ചയായ സത്യങ്ങളായിരുന്നുവെന്നും ദിനേശ് പറഞ്ഞു. ഇപ്പോഴിതാ പരാതിയെകുറിച്ചും വീഡിയോയെകുറിച്ചും പ്രക്ഷേകരോട് വീണ്ടും പറയുകയാണ് സംവിധായകന്‍.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

എന്റെ യുട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളിൽ ചെന്നിരുന്ന് ആദ്യ ഭർത്താവിനെയും കാമുകനെയും പേഴ്സണൽ ഹരാസ്മെന്റ് നടത്തുന്നത് നിർത്തണം, അത് മോശമാണ് എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങൾ മലയാളത്തിലെ ഒരു താരദമ്പതികളെ കണ്ട് പഠിക്കണം, ബന്ധം പിരിഞ്ഞതിന് ശേഷം അവർ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല. അത് പോലെ ചെയ്യണം. ഞാൻ പേഴ്സണൽ ഹരാസ്മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാൻ ഈ വിഡിയോ ഇപ്പോൾ ചെയ്യുന്നത്

‘അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂട്യൂബിന് പരാതി നൽകി. യുട്യൂബ് എനിക്ക് മെയിൽ നൽകി. 48 മണിക്കൂറിനുള്ളിൽ അത് പിൻവലിക്കണം എന്ന്. ഞാൻ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ലൈറ്റ് ക്യാമറ ആക്ഷനിൽ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു.’

‘പക്ഷേ രണ്ട് ലക്ഷത്തിഎണ്ണപത്തിഅയ്യായിരം പേർ‌ കാണുകയും, ചുരുങ്ങിയത് രണ്ട് ലക്ഷം പേർ എങ്കിലും അത് റെക്കോർഡ് ചെയ്ത് വച്ചിട്ടും ഉണ്ടാകും .ഇവർ ഇങ്ങനെ കാണിക്കും എന്ന് ഇവരെ അറിയുന്നവർക്ക് അറിയാം. ഞാൻ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.

വിഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഇവർ എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കിൽ തനിക്ക് പരാതി ഇല്ലെന്നും അതില്‍ പറയുന്നു. എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു. ഞാൻ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സിനിമാക്കാർക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനിതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വിഡിയോ നീക്കം ചെയ്തത്.’–ശാന്തിവിള ദിനേശ് പറഞ്ഞു.

‘ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പേര് കേട്ടതും ഞെട്ടിപ്പോയി. പെട്ടന്ന് സ്കൂട്ടർ നിർത്തി അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. മകൻ സത്യത്തിൽ ഞാൻ പറയുന്നു. ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ. , അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോടും പരാതി പറഞ്ഞില്ലെന്നും തനിക്കു വേണ്ടിയും ആരും സംസാരിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞു.’–ശാന്തിവിള ദിനേശ് പറഞ്ഞു.

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. യൂട്യൂബ് ചാനൽ നടത്തുന്ന വെള്ളായണി സ്വദേശി വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇയാളുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടയിലാണ് കൗണ്ടര്‍ പെറ്റീനഷനുമായി ഇയാള്‍ പോലീസിനെ സമീപിച്ചത്. ആദ്യം തനിക്ക് പരാതിയില്ല മാപ്പുപറയുന്നു എന്നായിരുന്നു വിജയ് പി നായരെടുത്ത നിലപാട്. ഇയാളുടെ പരാതിപ്രകാരം അതിക്രമിച്ചുകയറി, സംഘം ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചു, ലാപ്‌ടോപ്പ് എടുത്തുപോയി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തമ്പാനൂര്‍ പോലീസ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരേ കേസെടുത്തു. ഐപിസി 462, 294 ബി, 323, 506, 392, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

More in Malayalam

Trending

Recent

To Top