Connect with us

വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ

general

വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ

വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ

മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വലിയൊരു നോവായി മാറിയത്. സിദ്ദിഖിനെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നതും അദ്ദേഹത്തിന്റെ ചിരിച്ച മുഖമായിരിക്കും. എന്നാൽ ആ ചിരിയിൽ അദ്ദേഹം പല വേദനകളും ഒളിപ്പിച്ചിരുന്നു. സിദ്ദിഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമായിരുന്നു ഇളയ മകളുടെ രോഗാവസ്ഥ. സെറിബ്രൽ പാൾസി ബാധിതയാണ് സിദ്ദിഖിന്റെ മൂന്നാമത്തെ മകൾ. അപൂർവം ചില അഭിമുഖങ്ങളിൽ സിദ്ദിഖ് ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.

ഈയടുത്ത് ചാലക്കുടിയിലുള്ള ഒരു ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്കു ശേഷം വലിയ മാറ്റങ്ങൾ മകളിലുണ്ടായതിന്റെ സന്തോഷം സിദ്ദീഖ് തുറന്നു പറയുന്ന വിഡിയോ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം പങ്കു വെച്ചിരുന്നു സാൻവിവോ ക്ലിനിക് അധികൃതർ. ഭിന്നശേഷിയുള്ള കുട്ടി ‘പ്രശ്നമാണ്’ എന്നു പറഞ്ഞവർക്കു മുമ്പിൽ, ‘‘ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ, അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും’’ എന്നു പറയുന്ന വാത്സല്യനിധിയായ അച്ഛനെയാണ് വിഡിയോയിൽ പ്രേക്ഷകർക്ക് കാണാനാകുക. സിദ്ദിഖ് സാറിന്റെ മകളേ ചൊല്ലിയുള്ള “ദുഃഖം” Dr. സംഗീത് “പരിഹരിക്കുമെന്നാണ് നടൻ മനോജ് കുമാർ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ അദ്ദേഹം പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു

മനോജ് കുമാറിന്റെ വാക്കുകളിലേക്ക്….

നമ്മുടെ മനസ്സിനെ ഒരുപാട് മുറിപ്പെടുത്തുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി സാറിന്റെ മരണം എത്രത്തോളം അഴത്തിൽ വേദനയുണ്ടാക്കിയോ അതുപോലെ തന്നെ വേദനയുണ്ടാക്കിയ കാര്യമാണ് സിദീഖ്’സാറിന്റെ മരണം. കരച്ചിൽ വന്നു. അദ്ദേഹവുമായി വലിയ ബന്ധങ്ങളില്ല. ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. സംസാരിക്കുന്ന ആളല്ല, ഒരുമിച്ച് പ്രോഗാമുകളും ചെയ്തിട്ടില്ല. പക്ഷെ നമ്മുടെയൊക്കെ ആരൊക്കെയോ ആണെന്ന് തോന്നുന്ന ചില വ്യക്തികൾ ഉണ്ട്. അതുപോലെ ഞാൻ കണ്ട വ്യക്തികളിൽ ഒരാളാണ് സിദീഖ് സർ.

രാഷ്ട്രീയത്തിൽ ഉമ്മൻ‌ചാണ്ടി സർ എങ്ങനെയാണോ അതുപോലെയാണ് സിനിമയിൽ സിദീഖ് സർ. സംശുദ്ദനായ മനുഷ്യനാണ് അദ്ദേഹം. ലാളിത്യം, ആർഭാടങ്ങളില്ലാത്ത സാധരണ മനുഷ്യൻ. ഏത് നടനും നിർമാതാക്കളും അദ്ദേഹത്തിന്റെ പ്രൊജക്റ്റിന് വേണ്ടി കണ്ണും പൂട്ടി കൈ കൊടുക്കും. എന്നിട്ട് പോലും അദ്ദേഹം ഒരിക്കലും ആക്രാന്തമോ , ആവേശമോ കാണിക്കാതെ തന്റെ സിനിമ നന്നാവണം അതിൽ ഒരുപാട് ഇരുത്തം വന്നിട്ടേ അദ്ദേഹം തന്റെ സിനിമയിൽ പ്രവേശിക്കുകയുള്ളൂ…….പണത്തോടും പ്രശസ്തിയോടും ആർത്തിയില്ല. ലളിതമായി ജീവിതം നയിക്കുന്ന വ്യക്തിത്വമാണെന്ന് സിനിമാക്കാർ അടക്കം പറയുന്നു

മകളെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പല അഭിമുഖങ്ങളിലും നിങ്ങൾ കാണുന്നുണ്ടാകും
അദ്ദേഹത്തിന് ഈശ്വരൻ ഇത്രയും കൊടുത്തിട്ടും മനസ്സിലെ ദുഃഖം മകളായിരുന്നു. എന്റെയും ഭാര്യയുടെയും കാലം കഴിഞ്ഞാൽ മകൾക്ക് ആര് ഉണ്ടാകും എന്നോർത്തിട്ടായിരുന്നു അദ്ദേഹം ദുഃഖിച്ചത്. എനിയ്ക്ക് ബെൽസ് പാൾസി വന്നപ്പോയാഴാണ് ഡോക്ടർ സംഗീതിന്റെ വീഡിയോ ഞാൻ ഇട്ടത്. ആ വീഡിയോ അദ്ദേഹത്തിന്റെ ഭാര്യ കണ്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകൾ ഡോക്ടർ സംഗീതിന്റെ അടുക്കൽ എത്തിയത്. ഒരു വർഷമായി മകളെ അവിടെ എത്തിച്ചതിന് ശേഷം മകൾക്ക് നല്ല പുരോഗതിയുണ്ടായിരുന്നു.

ഡോക്ടറിന്റെ അടുക്കൽ നിന്ന് സിദീഖ് സർ എന്നെ വിളിച്ചിരുന്നു മനോജേ ഒരുപാട് ഉപകാരമുണ്ടെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.32 വയസ്സ് ഉണ്ട് ആ കുട്ടിയ്ക്ക്, ഒരു പരുപാടിയിൽ എന്നെ കണ്ടപ്പോൾ കൈ പിടിച്ച് മനോജേ എനിയ്ക്ക് മറക്കാൻ കഴിയില്ല വലിയ ഒരു കാര്യമാണ് മനോജ് ചെയ്തത്, ഞാനും എന്റെ കുടുബവും ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ വീഡിയോ കണ്ടിട്ട് ഒരുപാട് പേർ ആ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോയിട്ടുണ്ട്, അതെല്ലാം ഈശ്വരന്റെ നിയോഗമാണെന്നാണ് മനോജ് പറയുന്നത്. മരിക്കുമ്പോഴും ആ മനസ്സ് തേങ്ങിയത് മോളുടെ കാര്യം ഓർത്തിട്ടായിരിക്കും

നല്ല രീതിയിലാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്. അദ്ദേഹം മരിച്ചതിന് ശേഷം ഡോക്ടർ വിളിച്ചിരുന്നു. ഡോക്ടറും സങ്കടത്തിലാണ്. അദ്ദേഹത്തിനും അവസാനമായി ഒരു നോക്ക് കാണാൻ സാധിച്ചില്ല. പക്ഷെ വീട്ടിൽ പോയിരുന്നു. ഡോക്ടറിന്റെ അടുത്ത് ഇഷ്ട്ടം പോലെ കുട്ടികളുണ്ട്. മണിക്കൂറുകളോളമാണ് ഈ മനുഷ്യൻ കുട്ടികൾക്ക് വേണ്ടി ചിലവഴിക്കുന്നത്. അവരെ നോർമൽ ലൈഫിലേക്ക് കൊണ്ടുവരാൻ വേണ്ടി അദ്ദേഹം പ്രയത്‌നിക്കുന്നത് കാണണം . മഹാനായ വ്യക്തിത്വമാണ് ഡോക്ടർ സംഗീത്. ഈ ഡിസാംബർ അല്ലെങ്കിൽ ൽ അടുത്ത വർഷത്തിനുള്ളിൽ ആ കുട്ടിയെ നോർമലാക്കുമെന്നാണ് ഡോക്ടർ സംഗീത് പറഞ്ഞത് .

വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ. ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്. ആ കുട്ടി പാട്ട് പാടുന്നു , സംസാരിക്കുന്നു വളരെ മാറ്റങ്ങൾ വന്നതോടെ ആ കുടുംബം സന്തോഷത്തിലായിരുന്നു. ആ കുട്ടിയെ നോര്മലാക്കാൻ മാക്സിമം ഞാൻ ട്രൈ ചെയ്യുകയാണെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറിന് വലിയ പ്രതീക്ഷയുണ്ട്. ഇത്രയും ആയ സ്ഥിതിയ്ക്ക് ആ കുട്ടി നോർമൽ ആകുമെന്നാണ് ഡോക്ടർ പറയുന്നത് . വലിയ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമാണ് ഡോക്ടർ ഇരിക്കുന്നത് . അങ്ങനെ സംഭവിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയാണെന്ന് മനോജ് പറയുന്നു

ആ മോള് നോർമൽ ആളെ പോലെവന്ന് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയാണ്. സിദ്ധീഖ് സാറിന്റെ ജീവിതത്തിലെ ത്തിലെ വലിയ അഗ്രഹവും സ്വപ്നവുമാണ് അതെന്നാണ് മനോജ് പറയുന്നത്

More in general

Trending

Recent

To Top