Connect with us

വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്തു; നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസ്

News

നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസെടുത്തു. വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. ഇവര്‍ പോലീസ് സ്‌റ്റേഷനിലെ വസ്തുക്കള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ലക്ഷ്മിക്ക് കോടതി ജാമ്യം നല്‍കി.

ലക്ഷ്മി കക്ഷിയായ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി തിങ്കളാഴ്ച ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ലക്ഷ്മി പ്രകോപിതയായി ഉദ്യോഗസ്ഥരേയും എതിര്‍കക്ഷികളേയും അടിക്കാന്‍ ശ്രമിച്ചു.

പിന്നാലെ വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നു. സ്‌റ്റേഷനിലെ കണ്ണാടിയും മറ്റും തല്ലി തകര്‍ത്തു. തുടര്‍ന്ന് പോലീസ് യുവതിക്കെതിരെ കേസെടുത്തതോടെ കോടതില്‍ നിന്നും ജാമ്യം എടുക്കുകയായിരുന്നു.

More in News

Trending

Recent

To Top