Connect with us

ബംഗാളി മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, അര്‍ധരാത്രിയോടെ ഫോണ്‍ കോള്‍ വന്നു, ഇതിന് ശേഷം പൂജ തന്‍റെ മുറിയിലേക്ക് ഓടി വാതിലടക്കുകയിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി

News

ബംഗാളി മോഡൽ പൂജ സർക്കാറിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സായിരുന്നു. ബാൻസ്ദ്രോണിയിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലായിരിക്കുകയാണ് പൂജ.

ശനിയാഴ്‌ച വൈകീട്ട് സുഹൃത്തിനൊപ്പെം പുറത്ത് പോയി മടങ്ങിയെത്തിയ പൂജയ്ക്ക് അര്‍ധരാത്രിയോടെ ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിന് ശേഷം പൂജ തന്‍റെ മുറിയിലേക്ക് ഓടി വാതിലടച്ചു. താൻ ഏറെ മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസഥര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് പൂജ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സുഹൃത്ത് പോലീസിന് കൊടുത്തിരിക്കുന്ന മൊഴി.

പൂജയുടെ ഈ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തുവരികയാണ്. പൂജയ്ക്ക് വന്ന ഫോൺകോളിൽ ആരായിരുന്നുവെന്നും മറ്റും സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് അന്വേഷണസംഘം പറഞ്ഞതായി ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മെയിൽ മോഡലുകളായ ബിദിഷ ഡേ മജുംദാറിനെയും മഞ്ജുഷ നിയോഗിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

More in News

Trending

Recent

To Top