Connect with us

കാവ്യക്ക് പിന്നാലെ അനൂപും സുരാജും,അന്വേഷണ സംഘത്തെ കബളിപ്പിച്ചു! അവസാന അടവ് പുറത്ത്! ഇന്ന് ഹാജരാവില്ല കേരളത്തിൽ നിന്ന് പറന്നു!?

Malayalam Breaking News

കാവ്യക്ക് പിന്നാലെ അനൂപും സുരാജും,അന്വേഷണ സംഘത്തെ കബളിപ്പിച്ചു! അവസാന അടവ് പുറത്ത്! ഇന്ന് ഹാജരാവില്ല കേരളത്തിൽ നിന്ന് പറന്നു!?

കാവ്യക്ക് പിന്നാലെ അനൂപും സുരാജും,അന്വേഷണ സംഘത്തെ കബളിപ്പിച്ചു! അവസാന അടവ് പുറത്ത്! ഇന്ന് ഹാജരാവില്ല കേരളത്തിൽ നിന്ന് പറന്നു!?

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സഹോദരൻ അനൂപും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഇന്നലെ തന്നെ ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതോടെ ഇരുവരെയും ഇന്ന് ചോദ്യം ചെയ്യില്ല.

അനൂപിന്റെയും സഹോദരീ ഭർത്താവ് ടി എൻ സുരാജിന്റെയും വീട്ടിൽ അന്വേഷണ സംഘം ഇന്നലെ നോട്ടീസ് പതിച്ചിരുന്നു. രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് വീടുകളിൽ നോട്ടീസ് പതിച്ചത്.

അതേസമയം കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ആദ്യം ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് വീട്ടിൽ വച്ച് ചോദ്യംചെയ്യാൻ തീരുമാനിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്യണോ നോട്ടീസ് കൊടുത്തു ഓഫീസിലേക്ക് വരുത്തണോ എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്. ബാലചന്ദ്ര കുമാറിനോട് മൊഴി നൽകാൻ ഇനി എത്തേണ്ടത് ഇല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുകയാണ്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ച് ശ്രമം. എന്തായാലും കാവ്യയെ ഇന്ന് ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്

കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് ചോദ്യം ചെയ്യില്ല എന്ന നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തുവാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷേ വീണ്ടും കാര്യങ്ങൾ ഒരു തീരുമാനത്തിൽ എത്താത്ത തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ് . തിങ്കളാഴ്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം ചോദ്യംചെയ്യൽ മാറ്റണമെന്നും കാവ്യ അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്കു മാറ്റിയത്.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top