News
നിലവിളിച്ച് കുട്ടികൾ യുദ്ധഭൂമിയില്‍ നിന്ന് സുരേഷ് ഗോപിയെ തേടി ഫോൺ കോൾ, ആ 15 മിനിറ്റ്? ഈ മനുഷ്യൻ അത്ഭുദപ്പെടുത്തും
നിലവിളിച്ച് കുട്ടികൾ യുദ്ധഭൂമിയില്‍ നിന്ന് സുരേഷ് ഗോപിയെ തേടി ഫോൺ കോൾ, ആ 15 മിനിറ്റ്? ഈ മനുഷ്യൻ അത്ഭുദപ്പെടുത്തും
കഴിഞ്ഞ നാല് ദിവസമായി യുക്രെയ്‌നില്‍ റഷ്യ കുതിക്കുകയാണ്. മിസൈല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവും തുടരുന്നു. റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. ഇത്രയൊക്കെയായിട്ടും അണുകിട മാറാതെ ജനങ്ങളേയും പോരാളികളാക്കുകയാണ് യുക്രെയ്ന്‍.
ഭീതിജനകമായ സാഹചര്യത്തിലാണ് യുക്രൈനിലെ മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത് . എംബസിയില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. എന്തുവന്നാലും യുക്രൈന്‍ വിട്ടുപോരണമെന്ന് അവര്‍ക്ക് വിവരം ലഭിച്ചിരുന്നില്ലത്രെ. സമാധാന സാഹചര്യം വരുമെന്ന് കരുതിയാണ് മിക്കവരും അവിടെ തന്നെ നിന്നത്. എന്നാല്‍ റഷ്യ ആക്രമണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
വളരെ പ്രയാസത്തിലാണ് യുക്രൈനിലെ മലയാളികള്‍. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ല. അവസാന പിടിവള്ളിയെന്നോണം മലയാളികള്‍ നടനും എം പി യുമായ സുരേഷ് ഗോപിയെ വിളിച്ചിരിക്കുകയാണ്. യുദ്ധ ഭൂമിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളില്‍ ചിലരാണ് സുരേഷ് ഗോപിയെ വിളിച്ചത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്ന് ഗസാലി ജലീല്‍ എന്ന വിദ്യാര്‍ഥിനി പ്രതികരിച്ചു. ഒരു മീറ്റിങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. 15-20 മിനുട്ട് കഴിഞ്ഞാല്‍ തിരിച്ചുവിളിക്കുമെന്നാണ് നടന്‍ മലയാളികളെ അറിയിച്ചത്. അവര്‍ സുരേഷ് ഗോപിയുടെ വിളിക്കായി കാത്തിരിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് പലപ്പോഴും രക്ഷനായി എത്തിയിട്ടുണ്ട് സുരേഷ് ഗോപി എംപി. കേന്ദ്ര സര്‍ക്കാരിലും ബിജെപിയുടെ കേന്ദ്ര നേതാക്കളിലുമുള്ള ബന്ധവും അടുപ്പവും പലരെയും സഹായിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ പാര്‍ലമെന്ററികാര്യ സമിതിയില്‍ അംഗമാണ് സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ യുക്രൈനില്‍ നിന്നുള്ളവരെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപിക്ക് അറിവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി നല്‍കുന്ന വാക്കുകള്‍ വെറുതെയാകില്ലെന്നും മലയാളികള്‍ കരുതുന്നു. പലരും മെട്രോ ബങ്കറില്‍ കഴിഞ്ഞു. എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത അവിടെ കൂടുതല്‍ നേരം കഴിയാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
കുറേ വിദ്യാര്‍ഥികള്‍ രക്ഷതേടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പോയിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ ലഭ്യത കുറഞ്ഞുവരികയാണ്. താമസസ്ഥലത്തിന് പുറത്ത് വെടിയൊച്ച കേള്‍ക്കുന്നുണ്ട്. സ്വന്തം നിലക്ക് പോകരുതെന്നാണ് എംബസിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച വിവരമത്രെ. അമേരിക്ക പൗന്‍മാരെ ഒഴിപ്പിച്ച വേളയില്‍ ഇന്ത്യന്‍ എംബസി അത്രയും നിര്‍ബന്ധം കാണിച്ചില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പോലും വിമാനത്താവളത്തില്‍ ഇപ്പോഴും കഴിയുകയാണ് എന്നും വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നു.
അതേസമയം മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുമായി യുക്രൈനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. മുംബൈയിലും ഡല്‍ഹിയിലുമെത്തിയ വിമാനങ്ങളിലെ മലയാളികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താനും കേരളത്തിലെത്തിക്കാനുമുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
