Malayalam
‘ഇന്‍ ഹരിഹര്‍ നഗറി’ന് നാലാം ഭാഗം വരാത്ത കാരണം; തുറന്ന് പറഞ്ഞ് മുകേഷ്
‘ഇന്‍ ഹരിഹര്‍ നഗറി’ന് നാലാം ഭാഗം വരാത്ത കാരണം; തുറന്ന് പറഞ്ഞ് മുകേഷ്
മലയാളികള്‍ ഒരിക്കലും മറക്കാത്ത, മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്-ലാല്‍ സംവിധാനം ചെയ്ത് പുറത്തെത്തയ ‘ഇന്‍ ഹരിഹര്‍ നഗര്‍’. ഈ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാല്‍ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകന്‍.
ഇപ്പോഴിതാ ചിത്രത്തിന് എന്തുകൊണ്ടാണ് നാലാം ഭാഗം വരാത്തത് എന്നതിന് പറ്റി പറയുകയാണ് മുകേഷ്. നാലാം ഭാഗം വരുമ്പോള്‍ ബാക്കി മൂന്ന് ഭാഗങ്ങളുടെയും മുകളില്‍ നില്‍ക്കണം. നല്ല പോലെ തയ്യാറെടുത്താല്‍ മാത്രമേ അതിന് സാധിക്കുകയൊളളൂ എന്നുമാണ് മുകേഷ് പറയുന്നത്.
‘മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. അതിന്റെ രണ്ടും മൂന്നും ഭാഗം ലാല്‍ ഒറ്റക്കാണ് ഡയറക്ട് ചെയ്തത്. പലരും ലാലിനോട് ചോദിക്കുന്നുണ്ട്, നാലാം ഭാഗം ഉണ്ടാകുമോ എന്ന്. പക്ഷേ അങ്ങനെയൊക്കെ വരുമ്പോ ബാക്കി മൂന്ന് ഭാഗത്തിന്റെയും മുകളില്‍ നില്‍ക്കണം.
സാധാരണ ഒരു സിനിമ എടുത്താല്‍ അതിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. ഇത് ഓരോ സീന്‍ എഴുതുമ്പോഴും മുന്നേയുള്ള ഭാഗത്തിന്റെ മുകളില്‍ വരുമോ എന്ന് ചിന്തിക്കണം. കാരണം അങ്ങനെയാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ സി.ബി.ഐ സീരീസ് അഞ്ച് ഭാഗം ഇറങ്ങി. അതിന്റെ സംഭവം എങ്ങനെയാണെന്ന് വെച്ചാല്‍ ഓരോന്നിലും ഓരോ കുറ്റാന്വേഷണമാണ്. വേറെ വേറെ കഥയിലേക്ക് പോയാല്‍ മതി. ഇതാണെങ്കില്‍ നാല് ചെറുപ്പക്കാരുടെ കഥയാണ്.
കുറ്റാന്വേഷണവും ഇല്ല ഒന്നുമില്ല. ഇവരുടെ കഥയെന്താണോ അത് കാണിക്കുക. അതുകൊണ്ട് ഹരിഹര്‍ നഗര്‍ സീരീസ് ശെരിക്കും പ്രിപ്പെയര്‍ ചെയ്യേണ്ട കഥയാണ് എന്നാണ് ഒരു അഭിമുഖത്തില്‍ മുകേഷ് ഹരിഹര്‍ നഗറിന്റെ നാലം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.
