Connect with us

കഥ പറഞ്ഞ് തീർന്നതും താൻ അടക്കമുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി, സിനിമയിലേയ്ക്ക് വരാൻ പല നടിമാരും മടിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ വേണു.ബി.നായർ

Movies

കഥ പറഞ്ഞ് തീർന്നതും താൻ അടക്കമുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി, സിനിമയിലേയ്ക്ക് വരാൻ പല നടിമാരും മടിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ വേണു.ബി.നായർ

കഥ പറഞ്ഞ് തീർന്നതും താൻ അടക്കമുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി, സിനിമയിലേയ്ക്ക് വരാൻ പല നടിമാരും മടിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ വേണു.ബി.നായർ

ആകാശദൂത് സിനിമയിലെ പിന്നാമ്പുറ കഥകൾ പറഞ്ഞ് സംവിധായകനായ വേണു.ബി.നായർ. സിബി മലയിൽ – ഡെന്നീസ്‌ ജോസഫ്‌ കൂട്ടുകെട്ടിൽ തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആകാശദൂത്. ചിത്രത്തിന്റെ ആദ്യ ചർച്ചകൾ മുതൽ അവർക്കൊപ്പമുണ്ടായിരുന്ന വ്യക്തി കൂടിയാണ് താൻ. അന്ന് ആ സിനിമയിലേയ്ക്ക് വരാൻ പല നടിമാരും മടിച്ചിരുന്നു. അങ്ങനെയാണ് ചിത്രത്തിലേയ്ക്ക് മാധവി വരുന്നത്.

നാല് മക്കളുടെ അമ്മയായി ​ഗംഭിര പ്രകടനമാണ് അന്ന് മാധവി കാഴ്ച്ച വെച്ചത്. ആകാശദൂത് കണ്ട് കരയാത്ത പ്രേക്ഷകരില്ലെന്ന് പറയുന്നതാകും സത്യം. ഇങ്ങനെയൊരു സിനിമയെപ്പറ്റി ആദ്യം കലൂർ ഡെന്നിസ് സംസാരിച്ചപ്പോൾ തന്നെ സിബി ഒക്കെ പറയുകയായിരിന്നു. അന്ന് കഥ കേൾക്കാൻ അവർക്കൊപ്പം താനുമുണ്ടായിരുന്നു.

കഥ പറഞ്ഞ് തീർന്നതും താൻ അടക്കമുള്ളവരുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകിയെന്നും അദ്ദേഹം പറയുന്നു. സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ മുതലേ മുരളിയെ നായകനാക്കി തീരുമാനിച്ചിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് വില്ലാനായ എൻ. എഫ് വർഗീസിനെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ നൊമ്പരമുണർത്തുന്ന അപൂർവ്വം സിനിമകളിലൊന്നാണ് ആകാശദൂത്. ഓരോ തവണ കാണുമ്പോഴും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും ഈ ചിത്രം. മാധവിയും മുരളിയും നായിക, നായകന്മാരായെത്തിയ ചിത്രത്തിലെ നാല് ബാലതാരങ്ങളും അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം തൊട്ടവരാണ്. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നില്‍ക്കുന്നതാണ്.

സിബി മലയിൽ – ഡെന്നീസ്‌ ജോസഫ്‌ കൂട്ടുകെട്ടിൽ 1993ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു. മുരളി, മാധവി എന്നിവരെ കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top