ആരെങ്കിലും നമ്മളെ കണ്ട് സ്ട്രോങ്ങ് ആയെന്ന് പറയുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ നമ്മൾ പകുതി ജയിച്ചു കഴിഞ്ഞു;മേഘ്ന പറയുന്നു
മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. തെലുങ്ക് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ മേഘ്ന പിന്നീട് നിരവധി ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു .അപ്രതീക്ഷിതമായിട്ടായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം. ഇരുവരും ആദ്യത്തെ കണ്മണിയെ കാത്തിരിക്കുമ്പോഴാണ് ചിരു വിടപറയുന്നത്. ചിരു എങ്ങും പോയിട്ടില്ല, കുഞ്ഞിലൂടെയായി പുനര്‍ജനിക്കുമെന്നായിരുന്നു അന്ന് മേഘ്‌ന പറഞ്ഞത്. മകൻ റയാൻ ജനിച്ചത് മുതൽ അവന്റെ വിശേഷങ്ങളെല്ലാം മേഘ്‌ന സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ മേഘ്ന പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, പുതിയ ഒരു വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്ന രാജ്.
തന്റെ ആദ്യത്തെ ഒഫീഷ്യൽ യൂട്യൂബ് വീഡിയോ ആയി കണക്കാക്കുന്നത് എന്ന് പറഞ്ഞാണ് മേഘ്‌ന വീഡിയോ ആരംഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകർ ചോദിച്ച തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കുള്ള മറുപടിയാണ് നടി നൽകുന്നത്. ‘ചുറ്റുമുള്ള എല്ലാ കാര്യങ്ങളും മോശമായി വരുമ്പോൾ എങ്ങനെ സ്വയം സുഖപ്പെടുത്തും’ എന്ന ഒരാളുടെ ചോദ്യത്തിന് ആണ് മേഘ്‌ന ആദ്യം മറുപടി നൽകിയത്.
‘ഞാൻ പൊതുവെ ഉപദേശങ്ങൾ നൽകുന്ന ആളല്ല. പക്ഷെ എന്റെ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ എല്ലാം മോശം ആയി സംഭവിക്കുകയാണെങ്കിൽ നിങ്ങൾ അത്രയും മോശം സാഹചര്യത്തിൽ ആയിരിക്കും. അങ്ങനെ ആവുമ്പോൾ ഉയർത്തെഴുന്നേൽക്കുക എന്നല്ലാതെ മറ്റൊന്നും നിങ്ങൾക്ക് ചെയ്യാൻ ഉണ്ടാവില്ല,’
‘എല്ലാം മോശമായി സംഭവിച്ചോട്ടെ എന്തും സംഭവിച്ചോട്ടെ പക്ഷെ നിങ്ങളെ കൊണ്ട് തിരിച്ചുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. അതാണ് എന്റെ മന്ത്രം,’ മേഘ്ന പറഞ്ഞു. വീട്ടിലെ തന്റെ പ്രിയപ്പെട്ട ഇടം ബാൽക്കണി ആണെന്നും ചോദ്യത്തിന് മറുപടിയായി മേഘ്ന പറയുന്നുണ്ട്.
തന്റെ പുതിയ സിനിമയെ കുറിച്ചും മുഖക്കുരു പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ടിപ്പുകളും നടി നൽകുന്നുണ്ട്. ഒരു സിംഗിൾ വുമൺ എത്ര സ്ട്രോങ്ങ് ആയിരിക്കണം എന്നതിന് ഉദാഹരണമായി എന്റെ അമ്മ എപ്പോഴും നിങ്ങളെയാണ് ഉദാഹരണമാക്കാറുള്ളത് എന്ന ഒരു ആരാധികയുടെ മെസ്സേജിനും മേഘ്ന മറുപടി നൽകുന്നുണ്ട്.
നിങ്ങളുടെ ഈ വാക്കുകളാണ് എനിക്ക് ശക്തിയാകുന്നത്. ശക്തയായി ഇരിക്കാൻ പ്രേരിപ്പിക്കുന്നത്. ആരെങ്കിലും നമ്മളെ കണ്ട് സ്ട്രോങ്ങ് ആയെന്ന് പറയുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ നമ്മൾ പകുതി ജയിച്ചു കഴിഞ്ഞു. നിങ്ങളും നിങ്ങളുടെ അമ്മയുമൊക്കെയാണ് എന്നെ ഓരോ ദിവസവും ശക്തയാക്കുന്നത്,’ എന്നാണ് മേഘ്ന പറഞ്ഞത്.
ട്രോളുകൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന ചോദ്യത്തിന്. അതിനാണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നാണ് മേഘ്ന പറഞ്ഞത്. നിങ്ങൾക്ക് നോക്കിയാൽ കാണാം എന്നെ കുറിച്ച് നൂറ് കണക്കിന് വാർത്തകൾ യൂട്യൂബ് ചാനലുകളിൽ ഉണ്ട്. അതിൽ 99 ശതമാനവും സത്യമല്ല.
നല്ല ചാനലുകൾ കൃത്യമായ വാർത്തകൾ നൽകുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ ആ ചോദ്യത്തിന് മറുപടി നൽകാനാണെങ്കിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങൂ എന്നെ പറയാൻ ഉള്ളു,’ മേഘ്‌ന പറഞ്ഞു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫാമിലി പിക് ഏതാണെന്ന ചോദ്യത്തിന് അത് താൻ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ലെന്നും നിങ്ങൾക്ക് കാണാൻ ചിത്രം പോസ്റ്റ് ചെയ്യാമെന്നും മേഘ്ന പറയുന്നുണ്ട്. ആ ചിത്രവും മേഘ്‌ന വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇനി മുതൽ തന്നെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നിൽ നിന്ന് തന്നെ അറിയാമെന്നും മേഘ്‌ന പറഞ്ഞു.