Connect with us

നടന്‍ മാത്യു പെറിയുടെ മരണ കാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Bollywood

നടന്‍ മാത്യു പെറിയുടെ മരണ കാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടന്‍ മാത്യു പെറിയുടെ മരണ കാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലോക പ്രശസ്ത സിറ്റ്‌കോമായ ഫ്രണ്ട്‌സിലെ താരമായിരുന്ന മാത്യു പെറി ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മരണപ്പെട്ടത്. 54 വയസുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ഇപ്പോള്‍ മാത്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആകസ്മികമായി കെറ്റാമൈന്‍ അമിതമായി കഴിച്ചാണ് മാത്യു പെറിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

ലഹരിക്ക് അടിമയായ മാത്യു പെറി കെറ്റാമൈന്‍ ലഹരിക്ക് വേണ്ടി ഉപയോഗിച്ചിരിക്കാം. മാത്യു പെറിയുടെ മരണകാരണം കെറ്റാമൈനിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്. കെറ്റാമൈന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയായിരുന്നു.

കെറ്റാമൈന്‍ നിയമവിരുദ്ധമായി ലഹരി മരുന്നതായി ഉപയോഗിക്കാറുണ്ട്. കെറ്റാമൈന്‍ സാധാരണ ഡോക്ടര്‍മാര്‍ക്ക് അനസ്‌തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകര്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്.

അതേ സമയം വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു താരം. ഏകദേശം 9 മില്യണ്‍ ഡോളര്‍ രോഗ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ഇദ്ദേഹം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സ് സിറ്റ്‌കോമില്‍ അഭിനയിക്കുന്ന കാലത്തും ആന്‍സൈറ്റി പ്രശ്‌നം ഇദ്ദേഹത്തെ അലട്ടിയിരുന്നു.

മോണ്‍ട്രിയലില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറി 1969ല്‍ ജനിച്ചത്. പിന്നീട് ഇദ്ദേഹം വളര്‍ന്നത് ലോസ് ഏഞ്ചല്‍സിലായിരുന്നു. മാത്യു പെറി കുട്ടിക്കാലം മുതല്‍ അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ 1994 മുതല്‍ 2004വരെ എന്‍ബിസി ടിവി പ്രഷേപണം ചെയ്ത ഫ്രണ്ട്‌സാണ് മാത്യു പെറിയെ പ്രശസ്തനാക്കിയത്. അതിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന വേഷം അദ്ദേഹത്തെ ലോക പ്രശസ്തനാക്കി.

More in Bollywood

Trending

Recent

To Top