Connect with us

ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കും

Malayalam

ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കും

ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കും

കൊറോണയും അതേതുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും ചെറിയ പ്രതിസന്ധികളല്ല സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. നിയും ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കുമെന്ന് നടൻ മാമുക്കോയ

‘ഇങ്ങനെ ആരും വീട്ടില്‍ ഇരുന്ന ഒരു ചരിത്രമുണ്ടാവില്ല നമുക്ക്. ആദ്യത്തെ കുറച്ചുദിവസം നമുക്ക് വേണ്ടിയല്ലേ എന്നോര്‍ത്ത് ഇരുന്നു. പിന്നീടത് നിര്‍ബന്ധമായി. ഓരോ ദിവസം കഴിയുംതോറും നമ്മുടെ അയല്‍ സംസ്ഥാനങ്ങളും ലോകവുമെല്ലാം കൂടുതല്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കി തുടങ്ങി. അതിനോട് സഹകരിച്ചേ പറ്റൂ എന്ന ബോധം ആളുകള്‍ക്ക് വന്നു.’

‘പക്ഷേ ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കും. അതാണ് പേടി. സാമ്പത്തിക പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍…. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണല്ലോ നമ്മുടെയൊക്കെ ജീവിതം, അതെല്ലാം മുടങ്ങിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് എല്ലാം ശരിയാവണേ എന്നൊരൊറ്റ പ്രാര്‍ത്ഥനയിലാണ്.’ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മാമുക്കോയ പറഞ്ഞു.

Mamukkoya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top