Connect with us

മരണത്തെ മുഖാമുഖം കണ്ടൊരു ദിവസം ജീവിതത്തില്‍ ഉണ്ടായി, അന്ന് സിനിമയും മുംബൈയും ഉപേക്ഷിച്ച് പോയി റോഡ് സൈഡിലെ ദാബയില്‍ ഓംലെറ്റും മാഗിയും വില്‍ക്കാന്‍ ആരംഭിച്ചു; തുറന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ സഞ്ജയ് മിശ്ര

News

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിനിമാ ജീവിതം ഉപേക്ഷിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് മിശ്ര റോഡ് സൈഡിലെ ദാബയില്‍ ഓംലെറ്റും മാഗിയും വില്‍ക്കാന്‍ ആരംഭിച്ചത്. അഭിനയത്തില്‍ കഴിവുള്ള പ്രതിഭയായിട്ടും അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടാനുള്ള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മരണത്തെ മുഖാമുഖം കണ്ടൊരു ദിവസം ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നും അന്നാണ് സിനിമയും മുംബൈയും ഉപേക്ഷിച്ച് പോകാന്‍ തീരുമാനമെടുത്തതെന്നും സഞ്ജയ് മിശ്ര പറയുന്നു. വയറില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും അത് ഗുരുതരമാവുകയും ചെയ്തിരുന്നു. അവസ്ഥ പരിതാപകരമായിരുന്നു. അന്ന് ഇനിയുള്ള കാലം അച്ഛനൊപ്പം ജീവിക്കണമെന്ന് തീരുമാനിച്ചു.

എന്നാല്‍ അധികനാള്‍ അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞില്ല. പെടുന്നനെയായിരുന്നു പിതാവിനെ മരണം തട്ടിയെടുത്തത്. ആ സംഭവം കൂടിയായപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം അമ്മയോട് താന്‍ ഇവിടെ നിന്നും പോവുകയാണെന്ന് പറഞ്ഞു. മുമ്പുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈക്ക് പോകാന്‍ തോന്നിയിരുന്നില്ല.

അതിനാല്‍ ഇനിയുള്ള ജീവിതത്തില്‍ ദൈവം സൃഷ്ടിച്ച ഈ ലോകം കാണാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അമ്മയെ അറിയിച്ച് യാത്ര തിരിച്ചു. ഗംഗോത്രിയിലേക്കുള്ള യാത്ര മധ്യേയാണ് ഒരു വൃദ്ധന്‍ നടത്തുന്ന ധാബയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ ആരംഭിച്ചത്. മാഗിയും ഓംലെറ്റും ആയിരുന്നു ഉണ്ടാക്കി വിറ്റിരുന്നത്.

പക്ഷെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പലരും തന്നെ തിരിച്ചറിഞ്ഞിരുന്നു. സിനിമകളുടെ പേര് പറഞ്ഞ് പലരും തന്നോട് സംസാരിക്കാന വന്നു. ഒടുവില്‍ അമ്മയാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അച്ഛന്റെ മരണമടക്കമുള്ള സംഭവങ്ങളില്‍ നിന്നും മോചിതനായി പതിയെ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

പഴയ ജീവിതത്തിലേക്കുള്ള യാത്രയിലാണ് രോഹിത് ഷെട്ടി പുതിയ സിനിമയിലെ വേഷത്തെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചത്. കഥകേട്ട് ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ആള്‍ ദി ബെസ്റ്റ് എന്ന സിനിമയില്‍ അഭിനയിക്കാനും ആര്‍ജിവി എന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്താനും സാധിച്ചു എന്നാണ് സഞ്ജയ് മിശ്ര പറയുന്നത്.

More in News

Trending

Recent

To Top