Connect with us

പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തി, ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി ജാതി അധിക്ഷേപ കേസില്‍ ജയിലിലായ മീര മിഥുന്‍

News

ജാതി അധിക്ഷേപം നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടി മീര മിഥുന്‍ പോലീസിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. താരത്തെ വിചാരണക്കായി എഗ്മോര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആരോപണം ഉന്നയിച്ചത്. സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കായാണ് താരത്തെ കോടതിയില്‍ എത്തിച്ചത്.

പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മീര ജഡ്ജിയോട് പരാതിപ്പെട്ടത്. കേസുകളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നും മീര പറയുന്നു.

അതേസമയം കോടതി മീരക്ക് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചിതയാക്കിയില്ല. 2 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 14ന് വീണ്ടും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

സമൂഹമാധ്യമത്തിലൂടെ പിന്നാക്ക വിഭാഗത്തിലുള്ളവരെ അതിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് മീര മിഥുനെതിരെ കേസ് എടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഇവരെ ആലപ്പുഴ റിസോര്‍ട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു.

Continue Reading
You may also like...

More in News

Trending

Recent

To Top