Connect with us

അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് ആരാധകന്‍; കമന്റുകളുമായി ആരാധകര്‍

News

അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് ആരാധകന്‍; കമന്റുകളുമായി ആരാധകര്‍

അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് ആരാധകന്‍; കമന്റുകളുമായി ആരാധകര്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകന്‍. പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണാണ് താരത്തിന് സമ്മാനമായി തോക്ക് നല്‍കിയത്.

യുഎഇയില്‍ സന്ദര്‍ശനത്തിനിടെയാണ് റിയാസ് താരത്തിന് തോക്ക് സ്നേഹ സമ്മാനമായി നല്‍കിയത്. സംവിധായകന്‍ ഒമര്‍ ലുലു അടക്കം നിരവധി പേരാണ് അല്ലു അര്‍ജുനും റിയാസും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്.

അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയാണ് റിലീസിന് കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് പുഷ്പ ഒരുക്കിയിരിക്കുന്നത്.

More in News

Trending

Recent

To Top