Connect with us

ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു,…; കിച്ചാ സുദീപിന്റേയും അജയ് ദേവ്ഗണിന്റേയും സംവാദത്തില്‍ പ്രതികരണവുമായി സോനു സൂദ്

News

കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള കിച്ചാ സുദീപിന്റേയും അജയ് ദേവ്ഗണിന്റേയും സംവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി എത്തിയത്. ഇപ്പോള്‍ നടന്‍ സോനൂ സൂദിന്റെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്. ഹിന്ദിയിലെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്നാണ് സോനു സൂദിന്റെ പ്രതികരണം.

ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷപ്രസക്തമല്ല. നിങ്ങള്‍ ഏത് ഭാഷയില്‍ നിന്നുള്ളയാളാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. നല്ല സിനിമകള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുമുള്ളൂ’- സോനു സൂദ് പറഞ്ഞു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയനായതിനാല്‍ താരത്തിന്റെ പ്രതികരണം ആരാധക ശ്രദ്ധ നേടുകയാണ്.

ഹിന്ദി ദേശിയ ഭാഷയല്ലെന്ന കിച്ചാ സുദീപിന്റെ അഭിപ്രായമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഒരു അഭിമുഖത്തിനിടെ കെജിഎഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തത്. ഇന്ന് ഏത് സിനിമയാണ് ഹിന്ദി പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും താരം ചോദിച്ചു.

അതിനു പിന്നാലെ പ്രതികരണവുമായി അജയ് ദേവ്ഗണ്‍ രംഗത്തെത്തി. എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നത് എന്നാണ് അജയ് ട്വീറ്റ് ചെയ്തത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്ര ഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരില്‍ക്കാണുമ്‌ബോള്‍ നല്‍കാമെന്നാണ് കിച്ച സുദീപ് മറുപടിയായി കുറിച്ചത്. വിവാദം ഉയര്‍ത്തിവിടാനല്ല താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനു പിന്നാലെ രാഷ്ട്രീയ സിനിമ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്.

Continue Reading
You may also like...

More in News

Trending

Recent

To Top