Connect with us

ആ വാക്ക് അറം പറ്റി.. മരണത്തിന് മുൻപ് അനിലിന്റെ അവസാന വാക്കുകൾ.. ചങ്ക് പിടയുന്നു

Malayalam

ആ വാക്ക് അറം പറ്റി.. മരണത്തിന് മുൻപ് അനിലിന്റെ അവസാന വാക്കുകൾ.. ചങ്ക് പിടയുന്നു

ആ വാക്ക് അറം പറ്റി.. മരണത്തിന് മുൻപ് അനിലിന്റെ അവസാന വാക്കുകൾ.. ചങ്ക് പിടയുന്നു

മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മറ്റൊരു വിയോഗം കൂടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അനില്‍ നെടുമങ്ങാട് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്കോ ആരാധകര്‍ക്കോ കഴിയുന്നില്ല. മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്

ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. ഫ്രെഡി കൊച്ചാച്ചന്‍ എന്ന ക്യാരക്ടര്‍ ഏറെ പ്രശംസ നേടിയതോടെ തന്റെ അടുത്ത ചിത്രമായ കമ്മട്ടിപ്പാടത്തിലും രാജീവ് രവി അനിലിനെ കൈവിട്ടില്ല. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വലിയ വിജയം നടനെന്ന നിലയില്‍ അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു.

തൽക്കാലം ഈ അയ്യപ്പനും കോശിയും സീസൺ ഒന്നു കഴിയട്ടെ.. എന്നിട്ടാകാം..’ ഡയലോഗിൽ പറഞ്ഞുവച്ച പോലെ തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാൾ ദിനത്തിലാണ് അപകടം എന്നതും ഉള്ളുലയ്ക്കുന്നു.

താന്‍ അഭിനയിക്കേണ്ടിയിരുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ച്…അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനിൽ ഫെയ്സ്ബുക്കിൽ കുറിച്ചു

സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ ‘അയ്യപ്പനും കോശി’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന നിസഹായനായ പൊലീസുകാരന്റെ റോള്‍ ഇത്രയും തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ ഒരുപക്ഷെ മറ്റൊരു നടനും സാധിക്കുമായിരുന്നില്ല. ചിത്രം പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അതോടൊപ്പം ചിത്രത്തിലെ അനിലിന്റെ പ്രകടനത്തെയും അവര്‍ നെഞ്ചിലേറ്റി. എന്നാല്‍ വിധി ഈ മഹാനടനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തന്നെ ആ പ്രശംസകള്‍ക്കെല്ലാം അര്‍ഹനാക്കിയ സംവിധായകനെ പോലെ തന്നെ പറക്കാന്‍ തുടങ്ങിയപ്പോള്‍ ചിറകരിയപ്പെട്ട് വീണിരിക്കുന്നു അനില്‍ നെടുമങ്ങാട്.
.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top