Connect with us

ആഡംബര ഹോട്ടലിലെ പാര്‍ട്ടി, മാരകമയക്കുമരുന്നുകളുമായി നടന്‍ നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയില്‍

News

ആഡംബര ഹോട്ടലിലെ പാര്‍ട്ടി, മാരകമയക്കുമരുന്നുകളുമായി നടന്‍ നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയില്‍

ആഡംബര ഹോട്ടലിലെ പാര്‍ട്ടി, മാരകമയക്കുമരുന്നുകളുമായി നടന്‍ നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയില്‍

ആഡംബര ഹോട്ടലിലെ റേവ് പാര്‍ട്ടിക്കിടെ നടന്ന മിന്നല്‍ റെയ്ഡില്‍ നടന്‍ നാഗബാബുവിന്റെ മകള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കള്‍ പിടിയിലായി. കഞ്ചാവും ചരസും കൊക്കയ്നും ഉള്‍പ്പെടെയുള്ള മാരകലഹരിമരുന്നുകളും മിന്നല്‍ റെയ്ഡില്‍ പ്രത്യേക സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ നൂറ്റിയമ്പതിലേറെ പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ് പൊലീസിന്റെ പ്രത്യേകസംഘം മിന്നല്‍ റെയ്ഡ് നടത്തിയത്. തങ്ങളെ കണ്ടതിന് പിന്നാലെ പലരും ചില പാക്കറ്റുകള്‍ വലിച്ചെറിഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. ഇതിനുപുറമേ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒഴിഞ്ഞ ചില പാക്കറ്റുകളും പബ്ബില്‍നിന്ന് ലഭിച്ചു.

ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചെവരെ നീളുന്ന റേവ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ റേവ് പാര്‍ട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിന് ബഞ്ചറാഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടറുടെ അറിവോടെയാണ് ഇത്തരം പാര്‍ട്ടികള്‍ നടന്നിരുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പി.എസ്.എസി. ചെയര്‍മാനും മുന്‍ ഡി.ജി.പി.യുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എംപി. ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നാഗബാബുവിന്റെ മകള്‍ നിഹാരിക പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതയായിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top