Connect with us

കാശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമര്‍ശം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

News

കാശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമര്‍ശം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

കാശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമര്‍ശം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

കാശ്മീര്‍ ഫയല്‍സ് ചിത്രത്തിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍. ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലാണ് ഡല്‍ഹി ഐപി കോളേജില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ കെജ്രിവാളിന്റെ വീടിന്റെ മുന്‍വശത്തെ ഗേറ്റും സുരക്ഷാ വേലികളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സിസിടിവി ക്യാമറകളും നശിപ്പിച്ചു.

ഡല്‍ഹിയില്‍ കാശ്മീര്‍ ഫയല്‍സ് ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്യൂ എന്നാണ് കെജ്രിവാള്‍ തിരിച്ച് പരിഹസിച്ചത്. കാശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ കോടികള്‍ സമ്ബാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്നത് ഡല്‍ഹി പൊലീസിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കെജ്രിവാളിന്റെ വീട് ബിജെപി ആക്രമിച്ച് സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്തു. ഡല്‍ഹി പോലീസിന്റെ പിന്തുണയോടു കൂടിയാണ് വസതിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതെന്നും ട്വീറ്റില്‍ പറയുന്നു.

എല്ലാം കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ആവശ്യപ്പെട്ടാണോ എന്നും പാര്‍ട്ടി ചോദിച്ചു. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത സംഭവം കളവാണെന്ന കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കെജ്രിവാള്‍ തമാശയായി കണ്ടുവെന്നും അതിനെ കളിയാക്കിയെന്നുമുള്ള ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ ബിജെപിയെ നോക്കിയാണ് ചിരിച്ചതെന്നും കാശ്മിരി ഫയലിനെ കുറിച്ച ഓര്‍ത്തിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാശ്മിരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിനു പകരം ബിജെപി ഗിമ്മിക്കുകളില്‍ മുഴുകകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

More in News

Trending

Recent

To Top