Connect with us

കലാഭവന്‍ മണിയുടെ മൃതദേഹത്തിന് അടുത്ത് അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു , കാല്‍ പിടിച്ചു കൊടുത്തു, കൈ ഒന്ന് തൊട്ടു; അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് കെഎസ് പ്രദാസ്

Malayalam

കലാഭവന്‍ മണിയുടെ മൃതദേഹത്തിന് അടുത്ത് അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു , കാല്‍ പിടിച്ചു കൊടുത്തു, കൈ ഒന്ന് തൊട്ടു; അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് കെഎസ് പ്രദാസ്

കലാഭവന്‍ മണിയുടെ മൃതദേഹത്തിന് അടുത്ത് അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു , കാല്‍ പിടിച്ചു കൊടുത്തു, കൈ ഒന്ന് തൊട്ടു; അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് കെഎസ് പ്രദാസ്

മലയാളികളുടെ പ്രിയതാരമാണ് കലാഭവൻ മണി .നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്‍റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞു.

വെറും മണിയായിരുന്ന കലാഭവന്‍ മണി, കലയില്‍ എന്തെങ്കിലും നേടിയത് കലാഭവനില്‍ എത്തിയത് മുതല്‍ ആണ്. അവിടെ വച്ച് പുതിയൊരു മണി ജനിയ്ക്കുകയായിരുന്നു. അവിടം മുതല്‍ മണിയുടെ മുഖം അവസാനം മൂടുന്നത് വരെ അടുത്ത് ഉണ്ടായിരുന്ന ഒരാളാണ് കെഎസ് പ്രസാദ്. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോള്‍ മണിയെ കുറിച്ചുള്ള ഓര്‍മകള്‍ പ്രസാദ് പങ്കുവയ്ക്കുകയുണ്ടായി.മണി എന്ന് പറയുമ്പോള്‍ എനിക്ക് ആദ്യം ഒര്‍മ വരുന്നത് ഒരു കാക്കി ഷര്‍ട്ട് ഇട്ടുകൊണ്ടാണ് മണി, കലാഭവനിലെ ആറാം നമ്പര്‍ മുറിയിലേക്ക് ഇന്റര്‍വ്യുവിനായി വരുന്ന രംഗമാണ്. അവിടെ വന്ന് എലിയായും കാക്കയായും പൂച്ചയായും നരിയായും എല്ലാം ഒറ്റ നിമിഷം കൊണ്ട് മാറി. പ്രാസം ഒപ്പിച്ചു കൊണ്ട് സംസാരിച്ചും ഞെട്ടിച്ചു. അന്ന് തന്നെ സെലക്ട് ചെയ്തു.രണ്ട് ഷോ കഴിഞ്ഞപ്പോഴേക്കും മണി ശ്രദ്ധിയ്ക്കപ്പെട്ടു. അടുത്ത ഷോ മുതല്‍ കലാഭവന്‍ മണി എന്ന പേര് പോസ്റ്ററുകളില്‍ വന്നു. ഞാനാണ് ആ പേര് കൊടുത്തത്. അത് ശേഷം മണി സിനിമയിലേക്ക് വന്നു. കുറേ കാലം കഴിഞ്ഞപ്പോള്‍ തമ്മിലുള്ള ടച്ച് വിട്ടുപോയി. പിന്നെ അവസാനമായി കണ്ടത് മണിയുടെ മൃതദേഹമാണ്.ഇവിടെ പറയാമോ എന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അവസാനമായി മണിയെ കണ്ടതിനെ കുറിച്ച് പ്രസാദ് വിവരിച്ചത്. മണി പോയ വിവരം അറിഞ്ഞ് ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. അവിടെ ജന ലക്ഷങ്ങളാണ് ഉള്ളത്. അത്രയധികം ജനങ്ങള്‍ തങ്ങി നില്‍ക്കുന്ന കൂട്ടത്തില്‍ ഞാനും നിന്നു. പെട്ടന്ന് എന്നെ മാത്രം ഒരാള്‍ വിളിച്ചു, മണി ചേട്ടനെ കാണണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതെ എന്ന് പറഞ്ഞു.. അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി.


അയാളോടൊപ്പം അകത്തേക്ക് പോയപ്പോള്‍ ഒരു മുറിയില്‍ കലാഭവന്‍ മണിയുടെ മൃതദേഹം, തനിച്ച് കിടക്കുന്നു. വേറെ ആരുമില്ല. ഞാനും മണിയും മാത്രം. അപ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു, കൂട്ടിക്കെട്ടാന്‍ ആ കാല്‍ ഒന്ന് പൊക്കി തരാമോ എന്ന്. ഞാന്‍ മണിയെ തൊട്ടു.. കാലില്‍.. പിന്നെ കൈയ്യില്‍ ഒന്ന് പിടിച്ചു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു, കലാഭവനില്‍ മണി വന്ന സമയത്ത് കുറേ സമയം ആ മുറിയില്‍ ഞങ്ങള്‍ രണ്ട് പേരും മാത്രം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ അവസാന നിമിഷത്തിലും. ആ മുറിയില്‍ പത്ത് മിനിട്ടോളം ഞാന്‍ മണിയുടെ അടുത്ത് ഉണ്ടായിരുന്നു. പുറത്തേക്ക് പോയപ്പോള്‍ പിന്നെ പിടിവിട്ടു പോയി. അത്രയധികം ജനങ്ങളാണ് തടിച്ചു കൂടിയത്.- പ്രദീപ് പറഞ്ഞു

about kalbhavan mani

Continue Reading
You may also like...

More in Malayalam

Trending

Recent

To Top