Connect with us

വലിയ സ്വപ്നങ്ങളുമായി വേദിയിൽ; ജീവിതം മാറ്റി മറിച്ചു ! ബിഗ് ബോസിൽ വന്നതിനു ശേഷം സംഭവിച്ചത്!

Malayalam

വലിയ സ്വപ്നങ്ങളുമായി വേദിയിൽ; ജീവിതം മാറ്റി മറിച്ചു ! ബിഗ് ബോസിൽ വന്നതിനു ശേഷം സംഭവിച്ചത്!

വലിയ സ്വപ്നങ്ങളുമായി വേദിയിൽ; ജീവിതം മാറ്റി മറിച്ചു ! ബിഗ് ബോസിൽ വന്നതിനു ശേഷം സംഭവിച്ചത്!

വീണ്ടുമൊരു ബിഗ് ബോസ് മലയാളം കൂടി പ്രേക്ഷകരിലേക്ക് എത്താന്‍ പോവുകയാണ്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനാവുന്ന ഷോ വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളുണ്ടാക്കിയ തരംഗം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ അഡോണി ടി ജോണ്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

മൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അഡോണി. നല്ല മത്സരം കാഴ്ച വെച്ചെങ്കിലും ഫൈനലിലേക്ക് എത്തുന്നതിന് മുന്‍പ് പുറത്താവുകയായിരുന്നു. ബിഗ് ബോസിന് ശേഷം ടെലിവിഷന്‍ പരിപാടികളിലും
അല്ലാതെയുമായി തിരക്കേറിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതിനിടയിലും ബിഗ് ബോസിനെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ നൂറ് കാര്യങ്ങളുണ്ടാവും. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെ അഡോണി വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.ബിഗ് ബോസില്‍ പോയതോടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളുണ്ടായി എന്നാണ് അഡോണി പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നിരവധി അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ ആ ഷോ യിലൂടെ സാധിച്ചു. രാജ്യത്തെ പല ടോക് ഷോ കളും അവതരിപ്പിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിരുന്നു. സിനിമകളോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിക്കാന്‍ ഈ ഷോ എന്നെ പ്രേരിപ്പിച്ചു, ഇപ്പോള്‍ ഞാനും ചില സ്‌ക്രിപ്റ്റിംഗ് ജോലികളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. മറ്റൊരു സൈഡില്‍ ഞാന്‍ എന്റെ തീസിസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അതിനിടയില്‍, വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് മത്സര പരീക്ഷാ ഗൈഡുകള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ബിഗ് ബോസിന് ശേഷമുള്ള ജീവിതം വളരെ മികച്ചത് തന്നെയാണെന്നും അഡോണി പറയുന്നു.

അപ്രതീക്ഷിതമായി ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ചും തന്റെ സാന്നിധ്യം നിരവധി ആളുകളെ പ്രചോദിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. മുണ്ടക്കയം പോലൊരു ചെറുപട്ടണത്തില്‍ നിന്നുള്ള ഒരു സാധാരണക്കാരനും മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ എത്താന്‍ കഴിയുമെന്ന സന്ദേശം എനിക്ക് സന്തോഷത്തോടെ പ്രചരിപ്പിക്കാം. എന്റെ പ്രവേശനം ചുറ്റുമുള്ള നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് അഡോണിയുടെ അഭിപ്രായം.

ബിഗ് ബോസിലെ അവിസ്മരണീയമായ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് താന്‍ ഷോ യിലേക്ക് പ്രവേശിക്കുന്നതാണെന്ന് താരം പറയുന്നു. ‘വലിയ സ്വപ്നങ്ങളുമായാണ് നമ്മള്‍ ആ വേദിയിലെത്തുന്നത്. നമ്മളെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ ആരാണ് നിങ്ങളുടെ കൈകള്‍ പിടിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക? അത് മറ്റാരുമല്ല, ഇതിഹാസനായ മോഹന്‍ലാല്‍ ആയിരുന്നു. അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചോദിക്കാനുള്ളത്. എല്ലാ ടാസ്‌കുകളും മനോഹരമായിരുന്നു. നാണയ പെരുമ എന്ന ടാസ്‌ക് ആണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. അതില്‍ ആദ്യ മൂന്ന് സ്ഥനങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ബിഗ് ബോസ് ഷോ വരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമോ സെലിബ്രിറ്റിയോ അല്ലാത്ത എന്നെപ്പോലെ ഒരു സാധാരണക്കാരനെ ഷോയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും, കോളേജില്‍ പോകുന്ന കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആരെങ്കിലും അവിടെയുണ്ടെങ്കില്‍, അത് തീര്‍ച്ചയായും വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്നും അഡോണി സൂചിപ്പിക്കുന്നു.

about adoney

Continue Reading
You may also like...

More in Malayalam

Trending

Recent

To Top