Connect with us

വ്‌ളോഗർ റിഫ മെഹനുവിന്റെ മരണം! സദാചാരക്കുരു പൊട്ടിയൊലിക്കുന്നു! ഉളുപ്പില്ലല്ലോ ? കഷ്ടം തന്നെ !

Malayalam

വ്‌ളോഗർ റിഫ മെഹനുവിന്റെ മരണം! സദാചാരക്കുരു പൊട്ടിയൊലിക്കുന്നു! ഉളുപ്പില്ലല്ലോ ? കഷ്ടം തന്നെ !

വ്‌ളോഗർ റിഫ മെഹനുവിന്റെ മരണം! സദാചാരക്കുരു പൊട്ടിയൊലിക്കുന്നു! ഉളുപ്പില്ലല്ലോ ? കഷ്ടം തന്നെ !

വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ സദാചാര സൈബര്‍ വിദ്വേഷം. മുസ്ലീം പെണ്‍കുട്ടിയുടെ വ്‌ളോഗിനെതിരേയും സോഷ്യല്‍ മീഡിയ ഇടപെടലിനെതിരേയുമാണ് വിദ്വേഷ പ്രചരണം. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദുബായ് ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍ വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ, ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ളോഗറായി പ്രവര്‍ത്തിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദുബായിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. റിഫയുടെ മരണം ആത്മഹത്യയാണെന്നാണ് സുഹൃത്തുക്കളുടെ സംശയം. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്. റിഫയുടെ മരണവാര്‍ത്തയ്ക്ക് താഴെയാണ് വിദ്വേഷ കമന്റുകള്‍ നിറയുന്നത്. ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലീം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണ്. ഒരു പക്വതയുമില്ലാതെ ഇന്‍സ്റ്റാ ജീവിതം നയിക്കുന്ന കുറെ എണ്ണം.. പുറമെ ഇവരെയൊക്കെ കാണുമ്പോള്‍ ഭയങ്കര ഹാപ്പി ആയിരിക്കും..റിയല്‍ ലൈഫില്‍ കണ്ണീരും ഈമാനാണ് മക്കളെ പ്രധാനം എന്നാണ് ഒരാളുടെ വിദ്വേഷ കമന്റ്.

അള്ളാഹുവിനേയും അവന്റെ ദീനിനേയും മറന്ന് നടക്കുന്ന മുസ്ലീം പെണ്‍കുട്ടികളുടെ ജീവിതം ഇങ്ങനെ കണ്ണീരിലും ആത്മഹത്യയിലുമാണ് അവസാനിക്കുക എന്നാണ് മറ്റൊരാളുടെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ എന്ത് കോപ്രായവും കാണിക്കുമ്പോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്ലിങ്ങള്‍ എന്നാണ് മറ്റൊരാള്‍ പറയുന്നത്. ഇന്‍സ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. വളര്‍ത്തിയ മാതാപിതാക്കളെ ജയിലില്‍ ആക്കി, ആത്മഹത്യ ആയിരുന്നെങ്കില്‍ കേരളത്തില്‍ വന്ന് ചെയ്ത് കൂടായിരുന്നോ.ലൈക്ക് വര്‍ധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,’ തുടങ്ങിയ വിദ്വേഷ കമന്റുകളാണ് നിറയുന്നത്.
എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് ഈ സോഷ്യല്‍ മീഡിയയെന്നും സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷന്‍ മരിച്ച് പോയ ഒരു കുട്ടിയെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടതെന്നും ഇനി എന്നാണ് നമ്മൾ പഠിക്കുക . ഒരു പെൺ കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് വാർത്ത കണ്ടതോടെ സദാചാരക്കുരു പൊട്ടിയൊലിച്ച് ചിലർ എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. കാലം എത്ര മാറിയിട്ടും കാര്യമില്ല ഞങ്ങൾ മാറില്ല എന്ന വാശിയാണ് ചിലർക്ക് .

തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും അവര്‍ ഏറെ സന്തോഷവതിയായാണ് കാണപ്പെട്ടത്. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി മാരണവാര്‍ത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കൂട്ടുകാരും. ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്.ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങള്‍. വ്‌ളോഗിംങ് കൂടാതെ റിഫയും ഭര്‍ത്താവും ചേര്‍ന്ന് നിരവധി മ്യൂസിക് ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സും യൂട്യൂബില്‍ മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സും റിഫയുടെ ചാനലിനുണ്ട്. റിഫ മെഹ്നു 919 എന്നാണ് യൂട്യൂബ് ചാനലിന്റെ് പേര്.
ടിക്ടോകിലും സജീവമാണ് റിഫ മെഹ്നു. ടിക്ടോകില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഇവരെ ഫോളോ ചെയ്യുന്നുണ്ട്.


അമ്പലപ്പറമ്പില്‍ റാഷിദ് – ഷെറീന ദമ്പതികളുടെ മകളാണ് റിഫ. തിങ്കളാഴ്ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകന്‍ ഹസാന്‍ മെഹ്നുവുമായും വീഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ദുബൈയിലെ കരാമയില്‍ പര്‍ദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരം സ്വദേശി മെഹ്നാസുമായുള്ള പ്രണയം വിവാഹത്തിലെത്തി. പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു.

ABOUT RIFA MEHNU

Continue Reading
You may also like...

More in Malayalam

Trending

Recent

To Top