Connect with us

ആനന്ദ് നാരായന്റെ ആദ്യ ഷൂട്ടിംഗ് അനുഭവം കേട്ടപ്പോൾ എം ജി പോലും പറഞ്ഞുപോയി, അങ്ങനെ ഒക്കെ പറഞ്ഞത് മോശമായി എന്ന്; താരത്തിനെ ആശ്വസിപ്പിച്ച് എം ജി !

Malayalam

ആനന്ദ് നാരായന്റെ ആദ്യ ഷൂട്ടിംഗ് അനുഭവം കേട്ടപ്പോൾ എം ജി പോലും പറഞ്ഞുപോയി, അങ്ങനെ ഒക്കെ പറഞ്ഞത് മോശമായി എന്ന്; താരത്തിനെ ആശ്വസിപ്പിച്ച് എം ജി !

ആനന്ദ് നാരായന്റെ ആദ്യ ഷൂട്ടിംഗ് അനുഭവം കേട്ടപ്പോൾ എം ജി പോലും പറഞ്ഞുപോയി, അങ്ങനെ ഒക്കെ പറഞ്ഞത് മോശമായി എന്ന്; താരത്തിനെ ആശ്വസിപ്പിച്ച് എം ജി !

കുടുംബവിളക്ക് ആരാധകർക്ക് സുപരിചിതമായ മുഖമാണ് ആനന്ദ് നാരായണൻ. സീരിയലിൽ താരം സുമിത്രയുടെ മൂത്തമകനായ അനിരുദ്ധയാണ് അഭിനയിക്കുന്നത്. അമ്മയോട് മാത്രം വെറുപ്പ് കാണിച്ച് നടക്കുന്ന സ്വഭാവമാണ് അനിരുദ്ധിന്റേത്. എന്നാല്‍ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പറഞ്ഞ് എത്തുന്ന താരത്തിന് വലിയ ആരാധക പിന്‍ബലമുണ്ട്. അതേ സമയം തന്നെ ആദ്യ സീരിയലില്‍ നിന്നും തന്നെ പറഞ്ഞ് വിട്ടതിന്റെ കാരണം എന്തായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനന്ദ്.

സീരിയലില്‍ നിന്നും പുറത്താക്കിയ സംഭവം എന്താണെന്നാണ് എംജി ചോദിച്ചത്. ‘ഒരു സംവിധായകന്‍ എന്നെ സെലക്ട് ചെയ്തിരുന്നു. സീരിയലിലേക്ക് കാസ്റ്റ് ചെയ്തു, ഷൂട്ട് ഡേറ്റ് അനൗണ്‍സ് ചെയ്തു, ഷൂട്ടിങ്ങ് തുടങ്ങുകയും ചെയ്തു. ക്യാമറയുടെ മുന്നില്‍ വരെ എത്തി ആക്ഷന്‍ വരെയായി കാര്യങ്ങള്‍. ആദ്യത്തെ ഷോട്ട് എടുക്കുക വരെ ചെയ്തിരുന്നു. എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഇരുപത് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു. പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നും അദ്ദേഹത്തെ ഒരു ഗുരുസ്ഥാനിയനായിട്ടാണ് കാണുന്നത്. ആദ്യമായി അഭിനയിക്കാന്‍ വരുമ്പോള്‍ എന്താണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

കലപില സംസാരിച്ച് അവതാരകന്‍ ആയത് അല്ലാതെ അഭിനയത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. 2013-14 കാലഘട്ടത്തിലാണ്. സീരിയലിന് പുറമേ സിനിമയും സംവിധാനം ചെയ്തിട്ടുള്ളതാണ് ആ സംവിധായകന്‍. അതിന് ശേഷം സിനിമയോ സീരിയലോ ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. തിരുവനന്തപുരംകാരനാണ്. പുള്ളിയോട് എനിക്ക് ഇപ്പോഴും ദേഷ്യമില്ല. അദ്ദേഹം ഇരുപത് വര്‍ഷത്തെ എക്പീസിരയന്‍സ് വെച്ചാണ് എന്നെ കണ്ടത്. എനിക്കത് എന്താണെന്ന് മനസിലാത്ത അവസ്ഥയാണ്.

അങ്ങനെ ആദ്യം ഷോട്ട് എടുത്തു, രണ്ടാമതും മൂന്നാമതും ആയി. ആദ്യമായി വന്നതിന്റെ ടെന്‍ഷന്‍ ആണ്. അത് പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ സാധിച്ചില്ല. ഡയലോഗും ഉണ്ടായിരുന്നു. പ്രൊംറ്റിങ് ഉള്ളത് കൊണ്ട് അഭിനയിക്കുന്നതിനിടയില്‍ എവിടെയാണ് പ്രൊംറ്റിങ് എന്ന് ഞാന്‍ തിരിഞ്ഞ് നോക്കും. ഒരു കാത് പ്രൊംറ്റര്‍ക്കും ഒരു കാത് സംവിധായകനും കൊടുക്കണമെന്ന് പിന്നീടാണ് മനസിലായത്. ആദ്യ ഷോട്ട് നാലഞ്ച് തവണ എടുത്ത് ശരിയാക്കി. രണ്ടാമത്തെ ഷോട്ടിലേക്ക് പോയപ്പോല്‍ അത് എടുത്ത് ശരിയാവാതെ വന്നു.

പിന്നെ പുള്ളിക്കാരന്‍ വല്ലാതെ വൈലന്റ് ആയി. പാക്കപ്പ് പറഞ്ഞ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സീനാക്കി. വേറൊരു ആര്‍ട്ടിസ്റ്റിനെ തന്നാലേ എടുക്കാന്‍ പറ്റുകയുള്ളു എന്നൊക്കെ പറഞ്ഞു. എന്റെ അമ്മയും ഭാര്യയും വീട്ടുകാരുമെല്ലാം ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയി തിരിച്ച് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. നിന്റെ മുഖത്ത് അഭിനയം വരില്ല. നിനക്ക് അറിയാവുന്ന ജോലി അവതരണമാണെങ്കില്‍ അത് ചെയ്താല്‍ മതി. എന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞാണ് എന്നെ ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിടുന്നത്.

അതേ സമയം അങ്ങനെ ഒക്കെ പറഞ്ഞത് മോശമായി പോയെന്നാണ് എംജി ശ്രീകുമാറിന്റെ അഭിപ്രായം. പറഞ്ഞ് വിടാനാണെങ്കില്‍ മാന്യമായി ചെയ്തൂടേ. അവിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒക്കെ ഉണ്ടാവുമല്ലോ. ബേസിക് ആയി സംവിധായകന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ പറയാം. അത് പുതുമുഖമായ നിങ്ങളോട് അല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റെ അടുത്തോ നിര്‍മാതാവിന്റെ അടുത്തോ ആവണമായിരുന്നു. ആ നടന്‍ ശരിയാവില്ലെന്ന് തോന്നു. അവനെ പതുക്കേ വിട്ടേക്ക്, വിഷമിപ്പിക്കണ്ട, നമുക്ക് വേറെ ആരെയെങ്കിലും എടുക്കാം എന്നൊക്കെയാണ് പറയേണ്ടതെന്ന് എംജി പറയുമ്പോള്‍ മനസ് ഒത്തിരി വിഷമിച്ചാണ് അവിടെ നിന്ന് പോന്നതെന്ന് ആനന്ദ് പറയുന്നു. 2015 മുതലാണ് സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് കുടുംബവിളക്കിലേക്ക് എത്തുകയായിരുന്നു. എന്തൊക്കെയായാലും ഇപ്പോൾ താരം സീരിയലുകളും, ഷൂട്ടിങ്ങും, യുട്യൂബ് ചാനലുമായൊക്കെ മുന്നോട്ട് പോവുകയാണ്.

about anand narayanan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top