Connect with us

ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുന്ന നാളുകൾ; ആദ്യ ഭാര്യയോട് പ്രണയം തോന്നിത്തുടങ്ങിയ സിദ്ധാര്‍ഥ്; കുടുംബവിളക്കിൽ അപ്രതീക്ഷിത സംഭവങ്ങൾ !

Malayalam

ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുന്ന നാളുകൾ; ആദ്യ ഭാര്യയോട് പ്രണയം തോന്നിത്തുടങ്ങിയ സിദ്ധാര്‍ഥ്; കുടുംബവിളക്കിൽ അപ്രതീക്ഷിത സംഭവങ്ങൾ !

ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുന്ന നാളുകൾ; ആദ്യ ഭാര്യയോട് പ്രണയം തോന്നിത്തുടങ്ങിയ സിദ്ധാര്‍ഥ്; കുടുംബവിളക്കിൽ അപ്രതീക്ഷിത സംഭവങ്ങൾ !

കുടുംബവിളക്ക് പരമ്പര അപ്രതീക്ഷിത സംഭവ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സീരിയലിലെ സിദ്ധാര്‍ഥിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം സുമിത്ര ആയിരുന്നു എന്ന തിരിച്ചറിവ് വന്ന് കൊണ്ടിരിക്കുകയാണ് സിദ്ധാർത്ഥിന് . മൂന്ന് മക്കളെയും അച്ഛനെയും അമ്മയെയും നോക്കി നല്ലൊരു വീട്ടമ്മയായി കഴിഞ്ഞിരുന്ന സുമിത്രയെ പറ്റിച്ച് അവളുടെ കൂട്ടുകാരിയ്‌ക്കൊപ്പം ഇറങ്ങി പോയ സിദ്ധാര്‍ഥ് ഇപ്പോൾ അബദ്ധം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് പല ന്യായങ്ങളും പറഞ്ഞെങ്കിലും സുമിത്രയാണ് ശരിയെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

വേദികയെ വിവാഹം കഴിച്ചതോടെ തകര്‍ച്ചയും പരാജയങ്ങളും മാത്രമാണ് സിദ്ധാര്‍ഥിന്റെ ജീവിതത്തിലുണ്ടായത്. ഏറ്റവുമൊടുവില്‍ സ്വന്തം കാര്‍ പോലും നഷ്ടപ്പെട്ട സ്ഥിതിയിൽ സിദ്ധാർഥ് എത്തി. ഒടുവില്‍ സുമിത്ര തന്നെ ആ കാര്‍ വാങ്ങി സിദ്ധാര്‍ഥിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ മുന്‍ഭാര്യയെ ഒന്നൂടി കാണാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സിദ്ധു. ഇതിനെ വേദിക ശക്തമായി എതിര്‍ക്കുന്നതാണ് പരമ്പരയിൽ കാണിക്കുന്നത്.

സിദ്ധാര്‍ഥിന്റെ കാര്‍ ലോണ്‍ അടക്കാത്തതിന് പിടിച്ച് കൊണ്ട് പോയി എന്നറിയുന്ന സുമിത്ര രോഹിത്തിനെയും കൂട്ടി പോയി അത് തിരിച്ചെടുക്കുകയായിരുന്നു. സിദ്ധാര്‍ഥിന്റെ ഭാര്യയാണ് കാര്‍ തിരിച്ചെടുക്കാന്‍ എത്തിയതെന്ന് അറിഞ്ഞതോടെ അത് വേദിക ആയിരിക്കുമെന്ന് സിദ്ധു തെറ്റിദ്ധരിച്ചു. വേദികയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനവും വാങ്ങിയാണ് സിദ്ധു വീട്ടിലേക്ക് എത്തുന്നത്. എന്നാല്‍ സുമിത്രയാണെന്ന് അറിഞ്ഞതോടെ സ്വന്തം സ്വര്‍ണം പണയം വെച്ചിട്ട് ആ പൈസ സുമിത്രയ്ക്ക് തിരികെ കൊടുത്തിരിക്കുകയാണ് വേദിക.

ലോണ്‍ അടക്കാനായി വേദികയുടെ സ്വര്‍ണം പണയം വെക്കാന്‍ സിദ്ധാര്‍ഥ് നേരത്തെ ചോദിച്ചിരുന്നു. അത് കൊടുത്തില്ലെന്ന് മാത്രമല്ല തരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഒടുവില്‍ സുമിത്ര ഇടയില്‍ കയറിയതോടെ വേദിക രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്. സുമിത്ര ചെയ്ത പ്രവര്‍ത്തിയോട് ആത്മസംതൃപ്തി തോന്നിയെങ്കില്‍ അവള്‍ക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാത്തത് എന്താണെന്ന് വേദിക ചോദിക്കുന്നുണ്ട്. എന്നാല്‍ സുമിത്രയെ നേരിട്ട് വിളിച്ച് അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും സിദ്ധു ആവശ്യപ്പെടുകയാണ്. അതെന്തിനാണെന്ന് തനിക്ക് അറിയണമെന്ന വാശിയിലാണ് വേദിക.

സുമിത്രയെ വീട്ടില്‍ വെച്ച് കണ്ട് സംസാരിക്കാന്‍ പറ്റില്ല. പിന്നെ എവിടെ വെച്ചായിരിക്കും കാണുക. അതെന്ത് മീറ്റിങ്ങാണെന്ന് ചോദിച്ച് വേദിക സംശയം ഉന്നയിക്കുകയാണ്. എന്നാല്‍ വേദികയുടെ ഓരോ ചോദ്യങ്ങള്‍ക്കും സിദ്ധാര്‍ഥ് ശക്തമായി പ്രതികരിച്ച് തുടങ്ങിയതോടെ സുമിത്രയുമായിട്ടുള്ള കൂടി കാഴ്ച തീര്‍ച്ചയായും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതേ സമയം രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വേദികയുടെ തകര്‍ച്ച മാത്രമേ ഇനി കാണാന്‍ ആഗ്രഹിക്കുന്നുള്ളു എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

about kudumbavilakku

More in Malayalam

Trending

Malayalam