Connect with us

ഗെയിമുകള്‍ നന്നായിട്ട് കളിച്ചു… നല്ല രീതിയിലുള്ള പ്രസന്‍റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു? മോഹൻലാലിന്റെ ആ ഒരൊറ്റ ചോദ്യം… മറുപടിയുമായി രമ്യ

Malayalam

ഗെയിമുകള്‍ നന്നായിട്ട് കളിച്ചു… നല്ല രീതിയിലുള്ള പ്രസന്‍റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു? മോഹൻലാലിന്റെ ആ ഒരൊറ്റ ചോദ്യം… മറുപടിയുമായി രമ്യ

ഗെയിമുകള്‍ നന്നായിട്ട് കളിച്ചു… നല്ല രീതിയിലുള്ള പ്രസന്‍റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു? മോഹൻലാലിന്റെ ആ ഒരൊറ്റ ചോദ്യം… മറുപടിയുമായി രമ്യ

രമ്യ പണിക്കരായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത് മണിക്കുട്ടന്‍, സായ്, റിതു, റംസാന്‍, സൂര്യ അടക്കം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ആറു പേരില്‍ നിന്നാണ് സാധരണയുള്ള നാടകീയതയൊന്നും കൂടാതെ മോഹന്‍ലാല്‍ രമ്യയുടെ പേര് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമെങ്കിലും സംയമനത്തോടെയാണ് രമ്യ എവിക്ഷന്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

ഇത് ആദ്യമായല്ല രമ്യ ബിഗ് ബോസില്‍ നിന്ന് എവിക്റ്റ് ആവുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സീസണ്‍ 3ലേക്ക് എത്തിയ രമ്യ ഈ സീസണില്‍ നാലാമതായി പുറത്താക്കപ്പെട്ട മത്സരാര്‍ഥി ആയിരുന്നു. എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെത്തന്നെ രമ്യയെ ബിഗ് ബോസ് തിരിച്ചെത്തിക്കുകയായിരുന്നു.

ആദ്യം മുതലേ സ്വന്തം അഭിപ്രായം പറയാന്‍ മടി കാട്ടാതിരുന്ന രമ്യ രണ്ടാം വരവില്‍ കൂടുതല്‍ ശക്തിയോടെയാണ് മത്സരിച്ചതും. എന്നാല്‍ ഷോ അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി പുറത്താവുകയായിരുന്നു. അതിന്‍റെ കാരണമായിരുന്നു തനിക്കൊപ്പം വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാലിനും രമ്യയോട് ചോദിക്കാനുണ്ടായിരുന്നത്.

“ഒരിക്കല്‍ പോയിട്ട് തിരിച്ചുവരാന്‍ ഭാഗ്യം കിട്ടിയ ആളാണ് രമ്യ. തിരിച്ചുവന്നതിനു ശേഷം രമ്യയുടേത് നല്ല പ്രകടനമായിരുന്നു. ഗെയിമുകള്‍ നന്നായിട്ട് കളിച്ചു. നല്ല രീതിയിലുള്ള പ്രസന്‍റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു?”, എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. എന്നാല്‍ അതിന്‍റെ കൃത്യമായ കാരണം പറയാന്‍ പറ്റുന്നില്ലെന്നായിരുന്നു രമ്യയുടെ പ്രതികരണം. “ഞാന്‍ ക്യാപ്റ്റന്‍ ആയി. പിന്നെ നോമിനേഷനില്‍ വന്നു. കഴിഞ്ഞ ടാസ്‍കും ആ ഒരു രീതിയില്‍ തന്നെയാണ് ചെയ്‍തത്. ഇനി അതില്‍ എന്തെങ്കിലും പാളിച്ച ഉണ്ടോയെന്ന് എനിക്കറിയില്ല. പിന്നെ ഇന്നലെ ഒരു സംസാരം ഉണ്ടായിരുന്നു. അതും എനിക്കറിയില്ല. ചിലപ്പോള്‍ അതായിരിക്കാം കാരണം”, രമ്യ പറഞ്ഞു. പ്രേക്ഷകര്‍ തന്നെയാണ് എവിക്ഷന്‍ തീരുമാനിക്കുന്നതെന്നും അവരോട് എന്താണ് പറയാനുള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചു.

“എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് രണ്ടാമതും എനിക്ക് ഇവിടെ നില്‍ക്കാന്‍ സാധിച്ചത്. അത് മാത്രമല്ല, ഗ്രാന്‍ഡ് ഫിനാലെയുടെ അടുത്ത് നില്‍ക്കുമ്പോഴാണ് ഞാന്‍ പോകുന്നത്. അതില്‍ എനിക്ക് സങ്കടമുണ്ട്. എന്നാല്‍ അതിനപ്പുറം സന്തോഷവുമുണ്ട്”, രമ്യ പറഞ്ഞു. വെര്‍ച്വല്‍ ആയി സഹമത്സരാര്‍ഥികളെ ഒരിക്കല്‍ക്കൂടി കണ്ട് നന്നായി മത്സരിക്കണമെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചാണ് രമ്യ വേദി വിട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top