Connect with us

മണിക്കുട്ടൻ തിരിച്ച് വരില്ല ബിഗ് ബോസ്സിൽ നിന്ന് ബറോസിലേക്ക്? വമ്പൻ തെളിവുകൾ ഇതാ! വിശ്വസിക്കാൻ ഇത് മാത്രം മതി

Malayalam

മണിക്കുട്ടൻ തിരിച്ച് വരില്ല ബിഗ് ബോസ്സിൽ നിന്ന് ബറോസിലേക്ക്? വമ്പൻ തെളിവുകൾ ഇതാ! വിശ്വസിക്കാൻ ഇത് മാത്രം മതി

മണിക്കുട്ടൻ തിരിച്ച് വരില്ല ബിഗ് ബോസ്സിൽ നിന്ന് ബറോസിലേക്ക്? വമ്പൻ തെളിവുകൾ ഇതാ! വിശ്വസിക്കാൻ ഇത് മാത്രം മതി

ബിഗ് ബോസ് സീസൺ 3 ൽ നിന്നും മണിക്കുട്ടൻ പുറത്ത്പോയത് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ സങ്കടത്തിലാക്കിയിരിക്കുകയാണ്. മണിക്കുട്ടന്റെ പിൻവാങ്ങലിനു ശേഷം വികാരഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇപ്പോഴും അദ്ദേഹം തിരികെ വരും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകരും, മറ്റു മത്സരാര്ഥികളും.

മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു.

മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ബിഗ് ബോസ് വീട്ടിൽ ചർച്ച നടത്തുന്നു. സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുകയും ചെയ്തു.

എങ്കിലും അദ്ദേഹം പൂർവ്വാധികം മനക്കട്ടിയോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ, ‘ബറോസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യപ്രകാരം ബിഗ് ബോസ് നമ്മുടെ മണിക്കുട്ടനെ വിട്ടുകൊടുത്തതാണോ’, എന്നുള്ള ചർച്ചകളും മണിക്കുട്ടൻ ആർമി പേജുകളിൽ നടക്കുന്നുണ്ട്. മണിക്കുട്ടൻ പുറത്തെത്തിയതിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

മത്സരാര്‍ത്ഥികളെ എല്ലാം ലിവിംഗ് ഏരിയയില്‍ വിളിച്ചിരുത്തിയ ശേഷമാണ് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. അമ്പരപ്പോടെയാണ് മത്സരാര്‍ത്ഥികള്‍ മണിക്കുട്ടന്‍ ഷോയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയെ സ്വീകരിച്ചത്. അടുത്ത സുഹൃത്തായ ഡിംപല്‍ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് പാടുപെട്ടാണ് ഡിംപലിനെ ആശ്വസിപ്പിച്ചത്. അതേസമയം മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞിട്ടുള്ള സൂര്യയും പൊട്ടിക്കരയുകയായിരുന്നു. താന്‍ കാരണമാണോ മണിക്കുട്ടന്‍ പോയതെന്നും സൂര്യ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

മണിക്കുട്ടന്‍ പോകാന്‍ കാരണം സൂര്യയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ബിഗ് ബോസ് വീടിനുളളില്‍ സൂര്യ നിരന്തരം മണിക്കുട്ടന്റെ സമാധാനം കെടുത്തിയെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. അതേസമയം കിടിലം ഫിറോസിനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെതിരെ നിന്നതും സൂര്യയ്‌ക്കെതിരെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. മണിക്കുട്ടന്‍ പുറത്ത് പോകാന്‍ കാരണമായ സൂര്യയെ ഉടനെ തന്നെ പുറത്താക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top