Connect with us

സജ്‌നയാണോ ഫിറോസാണോ പാവം? സഹ മത്സരാർത്ഥികൾക്കിടയിലെ ചർച്ച !

Malayalam

സജ്‌നയാണോ ഫിറോസാണോ പാവം? സഹ മത്സരാർത്ഥികൾക്കിടയിലെ ചർച്ച !

സജ്‌നയാണോ ഫിറോസാണോ പാവം? സഹ മത്സരാർത്ഥികൾക്കിടയിലെ ചർച്ച !

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് തുടക്കത്തെക്കാൾ ആവേശത്തിൽ മുന്നേറുകയാണ്. നാലാമത്തെ ആഴ്ചയിലൂടെ കടന്നുപോകുമ്പോൾ മത്സരങ്ങൾ കൊണ്ട് മത്സരാർത്ഥികളും ആവേശത്തിലായിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പ്രശ്നങ്ങളും മത്സരാർത്ഥികൾക്കിടയിൽ ചർച്ച ആവുന്നുണ്ട്.

കഴിഞ്ഞ എപ്പിസോഡ് പുലർച്ചെ ആരംഭിക്കുന്നത് തന്നെ ഒരു വഴക്കോടെയായിരുന്നു . തനിക്ക് സ്‌പേസ് കിട്ടുന്നില്ല എന്ന പരാതിയും,ഗ്രൂപ്പിസം കളിക്കുന്നു എന്ന ആരോപണവും നോബിയോട് സജ്‌ന ഉന്നയിക്കുന്നു. ഈ വിഷയമാണ് പിന്നീട് ചർച്ചയായത്. ആ സംസാരം പിന്നീട് സജ്‌നയെക്കുറിച്ചും ഫിറോസിനെക്കുറിച്ചുമുള്ള അഭിപ്രായത്തിലേക്ക് വഴിവച്ചു.

രാവിലെ തുടങ്ങിയ തർക്കം കഴിഞ്ഞിട്ടും ഭാഗ്യലക്ഷ്മി സ്വന്തം ഭാഗം ന്യായീകരിച്ച് സഹ മത്സരാർത്ഥികളോട് സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ ഒരു ദിവസം കളയുകയാണ് സജ്നയുടെയും ഫിറോസിന്റെയും ലക്ഷ്യമെന്നും , എങ്ങനെയും ഈ പ്രാവശ്യം തന്നെ ജയിലാക്കണം അതിനാണ് സജ്‌ന പ്രശ്നമുണ്ടാക്കുന്നതെന്നും ഭാഗ്യലക്ഷ്മി രമ്യയോട് പറയുന്നുണ്ട്. തന്നെയും അവർ ലക്ഷ്യം വയ്ക്കുന്നുണ്ടന്നായിരുന്നു രമ്യയുടെ മറുപടി.

അതേസമയം പുലർച്ചെ നടന്ന വിഷയത്തെകുറിച്ചു നോബി കിടിലം ഫിറോസിനോടും, സായിയോടും, അഡോണിയോടും സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതി മീറ്റിങ്ങിൽ ഉന്നയിക്കാമായിരുന്നു എന്ന് നോബി പറയുമ്പോൾ, ഇത് മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് മറ്റുളളവർ അഭിപ്രായപ്പെടുന്നു. ഇതെന്തൊരു സ്ത്രീയാണ്, ഇതിലും നല്ലത് ഫിറോസാണ് എന്ന് നോബി പറയുന്നുണ്ട്. എന്നാൽ ഇത് കേട്ട് ഫിറോസ് ഒതുങ്ങുന്നത് നോമിനേഷനിൽ വന്നത് കൊണ്ടാണെന്നും അത് സ്ട്രാറ്റജിയുടെ ഭാഗം ആണെന്നും മറ്റുള്ളവർ പറയുന്നു. അതേസമയം രണ്ടും കണക്കാ ഒന്നിനൊന്ന് മെച്ചമാണ് എന്ന അഭിപ്രായം ആണ് സായ് പങ്ക് വച്ചത്.

ബിഗ് ബോസ് മൂന്നാം പതിപ്പിൽ രണ്ടാം ആഴ്ചയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന മത്സരാർത്ഥികളാണ് സജ്നയും ഫിറോസും. രണ്ടുപേരായിട്ടാണ് വന്നതെങ്കിലും ദമ്പതികളായ ഇരുവരും ഒറ്റ മത്സരാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്.

സമാധാനപരമായി പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസിൽ സജ്നയും ഫിറോസും വന്നതുമുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത്തവണ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയതും ഇവർക്കായിരുന്നു. ഒൻപത് പേരാണ് ഇരുവർക്കുമെതിരെ വോട്ട് ചെയ്തത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top