Connect with us

സൂര്യ മണികുട്ടനെ 14 വർഷം മുന്നേ നോട്ടമിട്ടു ആ വമ്പൻ തെളിവുകൾ ഇതാ മിണ്ടാപ്പൂച്ച കലമുടക്കുമോ?

Malayalam

സൂര്യ മണികുട്ടനെ 14 വർഷം മുന്നേ നോട്ടമിട്ടു ആ വമ്പൻ തെളിവുകൾ ഇതാ മിണ്ടാപ്പൂച്ച കലമുടക്കുമോ?

സൂര്യ മണികുട്ടനെ 14 വർഷം മുന്നേ നോട്ടമിട്ടു ആ വമ്പൻ തെളിവുകൾ ഇതാ മിണ്ടാപ്പൂച്ച കലമുടക്കുമോ?

ഈ സീസണില്‍ ബിഗ് ബോസിലെ പ്രണയം ആരുടേതായിരിക്കുമെന്ന് അറിയാനാണ് പലരും കാത്തിരിക്കുന്നത്. മണിക്കുട്ടനെ ചുറ്റി പറ്റിയുള്ള വാര്‍ത്തകള്‍ അതിവേഗം വൈറലാവുകയും ചെയ്യാറുണ്ട്.

ബിഗ്ബോസ് വീട്ടിലെ പ്രണയജോഡികളാണ് അഡോണി – എയ്ഞ്ചൽ കൂട്ടുകെട്ട്, എന്നാൽ അതിനു സമാന്തരമായി മുന്നേറുന്ന മറ്റൊരു ലവ് ട്രാക്കാണ് സൂര്യയുടേത്. മണിക്കുട്ടനോട് സൂര്യയ്ക്കുള്ള അടുപ്പം കഴിഞ്ഞ ആഴ്ചയാണ് തുറന്ന് പറഞ്ഞത്. ഈ വീട്ടിൽ തനിക്കൊരാളോട് ഇഷ്ടമുണ്ടെന്നും അത് ബഹുമാനം കലർന്ന ഇഷ്ടമാണെന്നും സൂര്യ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ആ ഇഷ്ടമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നും സൂര്യ മണിക്കുട്ടനോട് തന്നെ നേരിട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം എൺപതുകളിലെ കോളേജ് ടാസ്കിൻ്റെ ഭാഗമായി പേനയും പേപ്പറും കൈയ്യിൽ കിട്ടിയപ്പോൾ സൂര്യ എഴുതിയ ഒരു കവിത മണിക്കുട്ടന് നേരിട്ട് കൈമാറുകയും ചെയ്തു.
താനെഴുതിയ കവിതയെന്ന പേരില്‍ നല്‍കിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. ഒപ്പം പുതിയ ചില കണ്ടുപിടുത്തങ്ങളും ആരാധകര്‍ നടത്തിയിരിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് സൂര്യയും മണിക്കുട്ടനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വീഡിയോയുടെ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മണിക്കുട്ടന്‍ അഭിനയിച്ച ഹാര്‍ട്ട് ബീറ്റ്‌സ് എന്ന ചിത്രത്തില്‍ സൂര്യയും ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് സ്‌ക്രീനിന് മുന്നില്‍ നില്‍ക്കുന്നൊരു ഫോട്ടോയാണ് തരംഗമാവുന്നത്.2007 ല്‍ റിലീസ് സിനിമയാണിത്. ഇന്ദ്രജിത്ത് സുകുമാരനും സിമ്രാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബിഗ്ബോസ് വീട്ടിലേക്കെത്തുന്നതിന് മുൻപ് തന്നെ മണിക്കുട്ടനോട് ഇഷ്ടമോ ക്രഷോ ഇൻഫാക്ചുവേഷനോ ഒക്കെ തോന്നിയിട്ടുണ്ടെന്നും നേരിട്ട് പറയാനുള്ള അവസരം ലഭിച്ചത് ഇപ്പോഴാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

അതേ സമയം സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള ഇഷ്ടം ബിഗ് ബോസ് വീട്ടിലും പുറത്തും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഒരു അപ്‌സരസിനെ പോലുള്ള പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. അത് സൂര്യയാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മണിക്കുട്ടനെ എങ്ങനെയും പാട്ടിലാക്കാന്‍ സൂര്യയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മിണ്ടാപൂച്ചയെ പോലെയിരുന്ന് ഒരു പ്രണയം ഒപ്പിച്ചെടുക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. റിതുവിന്റെ പിന്നാലെ മണിക്കുട്ടന്‍ നടന്നെങ്കിലും അത് നടന്നില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന എഞ്ചലും മണിക്കുട്ടനെ ലക്ഷ്യം വെച്ചെങ്കിലും അതും നടന്നില്ല. ആര്‍ക്കും പിടി കൊടുക്കാതെ നടക്കുകയാണ് അവനെന്ന് റിതുവും സന്ധ്യ മനോജും വെളിപ്പെടുത്തിയിരുന്നു. എന്തായാലും സൂര്യയുടെ കവിത വായിച്ചതിന് ശേഷം മണിക്കുട്ടന്‍ പറയാന്‍ പോവുന്നത് എന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഇനിയാണ് ശരിക്കുള്ള കളി ആരംഭിക്കുന്നതെന്ന് എന്നാണ് ആരാധകർക്ക് പറയാനുള്ളത്. ഈ പ്രണയജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് കമൻ്റുകളിൽ നിന്ന് മനസിലാക്കാനാകുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top