Connect with us

എന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു നടിയെന്ന നിലയിൽ എന്റെ റിലവൻസ് മനസിലാകാതെ ആയി; പത്മപ്രിയ പറയുന്നു !

Movies

എന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു നടിയെന്ന നിലയിൽ എന്റെ റിലവൻസ് മനസിലാകാതെ ആയി; പത്മപ്രിയ പറയുന്നു !

എന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു നടിയെന്ന നിലയിൽ എന്റെ റിലവൻസ് മനസിലാകാതെ ആയി; പത്മപ്രിയ പറയുന്നു !

നീളൻ മുടിയും വിടർന്ന കണ്ണുകളും മനോഹരമായ ചിരിയുമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് പത്മപ്രിയ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിലും താരം ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ ഓടിയെത്തുന്നവയാണ്. ഇപ്പോഴിത പത്മപ്രിയ നായികയായെത്തുന്ന പുതിയ ചിത്രം ഒരു തെക്കൻ തല്ലു കേസ് റിലീസിനൊരുങ്ങുകയാണ്. 1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ രംഗത്തേക്ക് വരുന്നത്. മലയാളത്തിൽ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്.

പിന്നീട് മമ്മൂട്ടി നായകനായ ‘കാഴ്ച’ എന്ന സിനിമയിലൂടെ പത്മപ്രിയ മലയാളത്തിലേക്കും എത്തി. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ രാജമാണിക്യത്തിലാണ് പത്മപ്രിയ അഭിനയിച്ചത്. പിന്നീട് പഴശിരാജ, ഇയ്യോബിന്റെ പുസ്‌തകം എന്നി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു. ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതലും സജീവമായത്.

50ലധികം സിനിമകളിൽ പത്മപ്രിയ ഇപ്പോൾ അഭിനയിച്ചിട്ടുണ്ട്. ഇയ്യോബിന്റെ പുസ്‌തകം ആയിരുന്നു പത്മപ്രിയയുടെ അവസാന മലയാള ചിത്രം. സെയ്ഫ് അലി ഖാൻ നായകനായി 2017 ൽ പുറത്തിറങ്ങിയ ‘ഷെഫ്’ എന്ന ഹിന്ദി ചിത്രമാണ് പത്മപ്രിയയുടേതായി അവസാനം റിലീസ് ചെയ്തത്. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് പത്മപ്രിയ. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തൻ സിനിമയിൽ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പത്മപ്രിയ. താൻ മനപൂർവം എടുത്ത ഇടവേളയായിരുന്നുവെന്നും തനിക്ക് സിനിമയോടുള്ള ആവേശം നഷ്ടമായപ്പോഴാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് പോയതെന്നുമാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇടവേളയെടുത്തതിനെ കുറിച്ച് പത്മപ്രിയ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.’2014 ലാണ് ഞാൻ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നത്. മനഃപൂർവം തീരുമാനിച്ച് എടുത്ത ബ്രേക്കാണ്. 2017 ൽ പുറത്തിറങ്ങിയ ഷെഫിലാണ് പിന്നെ അഭിനയിച്ചത്. അതിനിടെ സൗഹൃദത്തിന്റെ പുറത്ത് രണ്ടു ഷോർട്ട് ഫിലിമുകളും ചെയ്തിരുന്നു. ഇയ്യോബിന്റെ പുസ്‌തകം ആണ് എന്റെ അവസാനം തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ. സിനിമ വേറെ ഒരു ലോകമാണല്ലോ. ഞാൻ നടിയാകണം എന്നൊന്നും തീരുമാനിച്ച് സിനിമയിലേക്ക് വന്നതല്ല.’

‘ഞാൻ ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ്. പഠനമൊക്കെ കഴിഞ്ഞു ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. അതും രണ്ടു സിനിമ ചെയ്ത് കഴിഞ്ഞാണ് ഞാൻ എന്റെ ജോലി പോലും വിടുന്നത്. ഞാൻ അതൊരു ജോലി ആയോ ഹോബി ആയോ എടുത്തിരുന്നില്ല അതുവരെ. പിന്നെ എനിക്ക് ഒരുപാട് നല്ല സംവിധായകരുടെ ഒപ്പമെല്ലാം പ്രവർത്തിക്കാനും നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചു.’മലയാളി അല്ലാത്ത എനിക്ക് ഇവിടെ ലഭിച്ച സ്നേഹം വളരെ വലുതാണ്. എന്നാൽ എന്റെ കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോൾ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി. ഒരു നടിയെന്ന നിലയിൽ എന്റെ റിലവൻസ് മനസിലാകാതെ ആയി. രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നത് ആണെങ്കിൽ പോലും അതിൽ ഒരു ആവേശം വേണം. എനിക്ക് അങ്ങനെയാണ്. അത് ഇല്ലാതെ പോയാൽ പിന്നെ നമ്മുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല.’

‘അതുകൊണ്ടാണ് ബ്രേക്ക് എടുത്തത്. എന്നാൽ എവിടെ പോണമെന്ന് അറിയില്ലായിരുന്നു. അത്രയും നാൾ ഞാൻ സിനിമയിൽ ആയിരുന്നു. അങ്ങനെ ഇരിക്കെയാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് പോളിസി ചെയ്യാൻ സ്‌കോളർഷിപ്പ് ലഭിക്കുന്നതും പോയി ചെയ്യുന്നതും. എനിക്ക് അതിനുള്ള ധൈര്യം ലഭിച്ചത് സംവിധായകർ എന്നോട് കാണിച്ച സ്നേഹം കൊണ്ടാണ്. വലിയ നടിയാവണമെന്ന ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നില്ല. ആ തിരിച്ചറിവിന്റേയും ധൈര്യത്തിന്റെയും പുറത്താണ് പോയത്. അതേ ധൈര്യത്തിലാണ് ഇപ്പോൾ തിരിച്ചു വന്നതും,’ പത്മപ്രിയ പറഞ്ഞു.’

Continue Reading
You may also like...

More in Movies

Trending

Recent

To Top