Connect with us

പതിമൂന്നാം വയസില്‍ വിവാഹം കൂടാനെത്തി ഇന്ന് അതേ വധുവിനെ ജീവിത പങ്കാളിയുമാക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയകാല ചിത്രങ്ങള്‍

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് അര്‍ജുനും മലൈക കപൂറും. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇരുവരും ഇതുവരെ വിവാഹിതരായില്ലെങ്കിലും മൂന്നുവര്‍ഷം മുന്‍പ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

അര്‍ജുനെക്കാളും പ്രായത്തില്‍ 12 വയസ്സിന് മൂത്തതാണ് മലൈക. ഇരുവരുടെയും പ്രായം സംബന്ധിച്ച രസകരമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. 1998ലാണ് അര്‍ബാസ് ഖാനും മലൈകയും വിവാഹിതരായത്.

ആ താരവിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ അര്‍ജുന്‍ കപൂറിന് പ്രായം 13 വയസ്സാണ്. അക്കാലത്തെ അര്‍ജുന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അര്‍ബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ മലൈകയ്ക്കുണ്ട്. 2017ല്‍ അര്‍ബാസ് ഖാനും മലൈകയും വിവാഹമോചനം നേടി.

ഇതിനു ശേഷമാണ് അര്‍ജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂണ്‍ 26നാണ് അര്‍ജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

More in News

Trending