Connect with us

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Malayalam

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍കളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’ എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്. കേരളത്തിലുള്ള എല്ലാ സ്‌കൂളുകളിലും ഇത് എത്തിക്കാനാണ് പദ്ധതി.

ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഫിംഗര്‍ ഡാന്‍സ് സഹായകരമാണ്. കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് കുട്ടികള്‍ക്കായി ഫിംഗര്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വേഫെറര്‍ ഫിലിംസ് രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് ഈ പദ്ധതി. ഫിംഗര്‍ ഡാന്‍സ് കേരളത്തില്‍ അധികം പ്രചാരമില്ലാത്ത കലാരൂപമാണ് ഫിംഗര്‍ ഡാന്‍സ്. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്കാണ് ഫിംഗര്‍ ഡാന്‍സ് എത്തിക്കുക. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി ഹെഡ് ഡോ. സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

More in Malayalam

Trending