Malayalam
മൂന്നാം വിവാഹത്തിന്റെ ആയുസ്സ് നാല് മാസം.. വിവാഹമോചനത്തിന് പിന്നാലെ വനിതയുടെ ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത
മൂന്നാം വിവാഹത്തിന്റെ ആയുസ്സ് നാല് മാസം.. വിവാഹമോചനത്തിന് പിന്നാലെ വനിതയുടെ ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത
തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകളും ബിഗ് ബോസ് താരവും നടിയുമായ വിജയ് കുമാർ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ വനിത അധികം വൈകാതെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ താരപുത്രിയുടെ ദാമ്പത്യ ജീവിതം അത്ര സുഖരമായിരുന്നില്ല. മൂന്ന് വിവാഹവും ഒരു ലിവിങ് റിലേഷനിലുമായിരുന്നു വനിത. ഏറ്റവും ഒടുവിൽ സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
1995 ല്‍ കൗമാര പ്രായത്തില്‍ ദളപതി വിജയിയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ നടന്‍ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ ഇതാ വനിതയുടെ ജീവിതത്തിലേക്ക് പുതിയ ഒരു സന്തോഷം കൂടി എത്തുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വനിത വീണ്ടും നായികയാവുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു വേഷത്തിതല്‍ വനിതയും അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. ആദം ദസന്‍ ആണ് സംവിധാനം ചെയ്യുന്നത്. പാമ്പു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. വനിതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട് .2012ൽ ഇവർ വിവാഹമോചിതരായി. മൂന്നാമതായി വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങൾക്കും വേർപിരിയലുകൾക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോട് കൂടിയായിരുന്നു വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹിതയാവുന്നത്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്. മറ്റൊരു കുടുംബം തകര്‍ത്ത് കൊണ്ട് വനിത വിവാഹം കഴിച്ചത് സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. എന്നാല്‍ നാല് മാസം പോലും പൂര്‍ത്തിയാവുന്നതിന് മുന്‍പ് വനിതയുമായുള്ള ബന്ധം അവസാനിപ്പിച്ച് പീറ്റര്‍ ആദ്യ ഭാര്യയുടെ അടുത്തേക്ക് തന്നെ പോവുകയായിരുന്നു.
മൂന്നാം വിവാഹം പരാജയപ്പെട്ടതോടെ താൻ നാലാമതും പ്രണയത്തിലാണെന്ന് വനിതാ വെളിപ്പെടുത്തിയിരുന്നു വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നല്‍കി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ താരപുത്രിയുടെ പുതിയ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.ഇതോടെ വനിതാ നാലാമത് വിവാഹം കഴിക്കാൻ പോകുന്നത് ആരാണെന്നുള്ള ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. പ്രണയത്തിന്റെ കാര്യത്തില്‍ വനിതയെടുക്കുന്ന പക്വതയില്ലാത്ത തീരുമാനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരാധകര്‍ പറയുന്നു.
