Connect with us

വധശ്രമത്തിന് ജാസ്മിനെതിരെ മുംബൈ പോലീസിൽ കേസ്?; റോബിൻ പവർ വീര്യം കൂടി ; തെളിവ് നശിപ്പിച്ചതിന് ഏഷ്യാനെറ്റിന് എതിരെയും മോഹൻലാലിന് എതിരെയും കേസ് കൊടുക്കാൻ പറ്റും; മറ്റു സീരിയൽ കമെന്റ് ബോക്സിലും ബിഗ് ബോസ് പ്രതിഷേധം !

TV Shows

വധശ്രമത്തിന് ജാസ്മിനെതിരെ മുംബൈ പോലീസിൽ കേസ്?; റോബിൻ പവർ വീര്യം കൂടി ; തെളിവ് നശിപ്പിച്ചതിന് ഏഷ്യാനെറ്റിന് എതിരെയും മോഹൻലാലിന് എതിരെയും കേസ് കൊടുക്കാൻ പറ്റും; മറ്റു സീരിയൽ കമെന്റ് ബോക്സിലും ബിഗ് ബോസ് പ്രതിഷേധം !

വധശ്രമത്തിന് ജാസ്മിനെതിരെ മുംബൈ പോലീസിൽ കേസ്?; റോബിൻ പവർ വീര്യം കൂടി ; തെളിവ് നശിപ്പിച്ചതിന് ഏഷ്യാനെറ്റിന് എതിരെയും മോഹൻലാലിന് എതിരെയും കേസ് കൊടുക്കാൻ പറ്റും; മറ്റു സീരിയൽ കമെന്റ് ബോക്സിലും ബിഗ് ബോസ് പ്രതിഷേധം !

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വലിയൊരു പൊട്ടിത്തെറിക്കായിരുന്നു. ടാസ്‌കിന്റെ ഭാഗമായി റോബിന്‍ റിയാസിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം ബാത്ത് റൂമില്‍ കയറി ഇരിക്കുകയായിരുന്നു. മണിക്കൂറുകളോളം റോബിന്‍ ബാത്ത് റൂമിന് അകത്തായിരുന്നു. ഇതിനിടെ ജാസ്മിന്‍ മൂട്ട സ്‌പ്രേ പ്രയോഗിച്ചതായി ദില്‍ഷയും റോബിനും ആരോപിക്കുകയായിരുന്നു.

ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് റോബിന്‍ ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്നത്. പുറത്ത് വന്ന റോബിന്റെ കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു റിയാസ്. ലോക്കറ്റിന് വേണ്ടിയായിരുന്നു റിയാസ് കൈയ്യില്‍ പിടിച്ചത്. എന്നാല്‍ റിയാസിന്റെ മുഖത്തടിച്ചും തല്ലിയുമായിരുന്നു റോബിന്‍ റിയാസിനെ നേരിട്ടത്.

ഇതോടെ ബിഗ് ബോസ് വീടാകെ പ്രശ്‌നഭരിതമായി മാറുകയായിരുന്നു. ഞാന്‍ പിടിച്ചതേയുള്ളൂ, അവന്‍ എന്നെ തല്ലി, ഫിസിക്കല്‍ അസോള്‍ട്ടാണ്. രാജാവിയട്ടല്ല ഇവിടുത്തെ മത്സരാര്‍ത്ഥിയായിട്ടാണ് സംസാരിക്കുന്നത്. അവനെന്റെ മുഖത്തടിച്ചുവെന്ന് റിയാസ് ബിഗ് ബോസിനോടായി പറഞ്ഞു. ഞാന്‍ നിന്നെ പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും നീ പുറത്താകുമെന്നും റിയാസ് റോബിനോട് പറഞ്ഞു. എന്റെ അനുവാദമില്ലാതെ ദേഹത്ത് തൊടാന്‍ പാടില്ലെന്നായിരുന്നു റോബിന്റെ ന്യായീകരണം.

“എന്റെ ശരീരത്തില്‍ തൊട്ടാല്‍, നിനക്കെന്നെ അറിയില്ല മവനെ. പുറത്തിറങ്ങ് നീ അറിയും ഞാന്‍ ആരാണെന്ന് റോബിന്‍ റിയാസിനോട്”.

“ഈ സമയം വന്ന ജാസ്മിന്‍ നീ ചത്തില്ലേ എന്ന് റോബിനോട് ചോദിക്കുന്നുണ്ട്. എനിക്ക് മെഡിക്കല്‍ റൂമില്‍ പോകണമെന്ന് റോബിന്‍ പറഞ്ഞു. മുഖത്തടിച്ചതാണെന്നും അത് പാടില്ലാത്തതാണെന്നും റോണ്‍സണ്‍ റോബിനോട് പറയുന്നുണ്ട്.

റോബിന് മാനസിക പ്രശ്‌നമുണ്ട് അല്ലാതെ ഒരാളെ ശാരീരികമായി ഉപദ്രവിക്കില്ലെന്ന് ദില്‍ഷയോട് റിയാസ്. അപ്പോള്‍ ജാസ്മിന്‍ സ്‌പ്രേ അടിച്ച് കൊല്ലാന്‍ നോക്കിയെന്ന് ഞാന്‍ പറഞ്ഞാലോ എന്ന് ദില്‍ഷ പറഞ്ഞു. അവന് വാതില്‍ തുറന്ന് വരാമായിരുന്നുവെന്ന് ജാസ്മിന്‍. ഒരാള്‍ക്ക് മാനസികരോഗമാണെന്നൊന്നും പറയാന്‍ അവകാശമില്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ചു നീ ഒരാളുടെ മാത്രം കുറ്റമാണ് കാണുന്നതെന്നും ജാസ്മിന്‍. മുഖത്തടിച്ചതും തെറ്റാണെന്നും മെന്റലി പ്രശ്‌നമുണ്ടെന്ന് പറയുന്നതും തെറ്റാണെന്ന് ദില്‍ഷ പറഞ്ഞു.

അതേസമയം, ഏഷ്യാനെറ്റിലെ എല്ലാ വീഡിയോയ്ക്ക് താഴെയും റോബിൻ ആരാധകർ കമെന്റിട്ട് പ്രതിഷേധിക്കുകയാണ്.. ഇതിനിടയിൽ ജാസ്മിനെതിരെ കേസ് എടുക്കാനുള്ള വകുപ്പ് ഉണ്ടെന്ന് വധശ്രമത്തത്തിന് കേസ് എടുക്കണമെന്നും ആരാധകർ പറയുന്ന്നുണ്ട്…

ജാസ്മിന് എതിരെ കേസ് ഫയൽ ചെയ്യാൻ പറ്റും.
IPC section 307- Attempt to murder
IPC Section 324- Voluntarily causing hurt by dangerous weapons or means.
IPC Section 326- Voluntarily causing grievous hurt by dangerous weapons or means. (As he felt breathing trouble)

ഇതെല്ലാം ചേർത്ത് മുംബൈ പൊലീസിന് മെയിൽ അയക്കാൻ പറ്റും. ഒപ്പം ജാസ്മിന് എതിരെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യാനും പറ്റും.

തെളിവ് നശിപ്പിച്ചതിന് ഏഷ്യാനെറ്റിന് എതിരെയും ലാലപ്പൻ എതിരെയും കേസ് കൊടുക്കാൻ പറ്റും. ഏഷ്യാനെറ്റ് നടപടി എടുത്തില്ലെങ്കിൽ ജനങ്ങൾ പോലീസ് സ്റ്റേഷനിൽ പോവും. ഷോ പൂട്ടിക്കും. എന്നാണ് തുടർച്ചയായി ഹഷ്റ്റാഗ് ഇട്ട് പ്രചരിക്കുന്ന കമെന്റ്.

മെഡിക്കല്‍ റൂമിന് മുന്നിലേക്ക് പോവുകയായിരുന്നു പിന്നീട് റോബിന്‍. മുഖത്തടിച്ചത് ശരിയല്ലെന്ന് വിനയ് റോബിനോട് പറഞ്ഞു. സ്‌പ്രേ അടിച്ചത് ഞാനാണ്, വേണമെങ്കില്‍ എന്നെ തല്ല് എന്ന് ജാസ്മിന്‍ വെല്ലുവിളിച്ചു. ഇതിനിടെ ദില്‍ഷയും ജാസ്മിനും തമ്മില്‍ വഴക്ക് ആരംഭിച്ചു. ജീവിതം വച്ച് കളിക്കരുതെന്നും ഹിറ്റ് അടിക്കരുതെന്ന് പറഞ്ഞിരുന്നുവെന്ന് ദില്‍ഷ. എനിക്കുണ്ടായ വേദനയും നാണക്കേടും ഇവിടെ പ്രശ്‌നമല്ലേയെന്ന് റിയാസ് ദില്‍ഷയോട് ചോദിക്കുന്നുണ്ട്.

മെഡിക്കല്‍ റൂമിലേക്ക് പോകാന്‍ റോബിന്‍ തയ്യാറെടുക്കുകയായിരുന്നു റോബിന്‍. എന്നാല്‍ പുറത്ത് പോകാതിരിക്കാന്‍ അഭിനിക്കുന്നതാണെന്ന് റിയാസ് ആരോപിച്ചു. അങ്ങനെ പുറത്താകാന്‍ പറയുകയാണെങ്കില്‍ അന്തസായിട്ട് ഇറങ്ങി പോകാമെന്ന് ദില്‍ഷ റോബിനോട്. പിന്നേയും റോബിന്‍ റിയാസിനെതിരെ ശബ്ദമുയര്‍ത്തി വെല്ലുവിൡക്കുകയായിരുന്നു. ബഹളത്തിനിടെ റോബിന്‍ റിയാസിനെ തെറിവിളിക്കുന്നുണ്ട്. പോടാ തെണ്ടി, പോടാ അവന്റെ അമ്മൂമ്മയുടെ നായര് എന്നും തെറിവിൡക്കുന്നുണ്ട്. ഇറങ്ങി പോകണമെങ്കില്‍ അന്തസായിട്ട് ഇറങ്ങി പോകുമെന്നും ആണാണെന്നും റോബിന്‍.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top