Connect with us

12 മിനിട്ടുള്ള വീഡിയോ.. ചെകിടത്ത് അടിച്ച് ഭാഗ്യലക്ഷ്മി! അടികൊണ്ട് മാഡമെന്ന് വിളിച്ചു, വിജയ് പി നായർ ആ ലക്ഷ്യം മുന്നിൽ കണ്ടു

Malayalam

12 മിനിട്ടുള്ള വീഡിയോ.. ചെകിടത്ത് അടിച്ച് ഭാഗ്യലക്ഷ്മി! അടികൊണ്ട് മാഡമെന്ന് വിളിച്ചു, വിജയ് പി നായർ ആ ലക്ഷ്യം മുന്നിൽ കണ്ടു

12 മിനിട്ടുള്ള വീഡിയോ.. ചെകിടത്ത് അടിച്ച് ഭാഗ്യലക്ഷ്മി! അടികൊണ്ട് മാഡമെന്ന് വിളിച്ചു, വിജയ് പി നായർ ആ ലക്ഷ്യം മുന്നിൽ കണ്ടു

യൂ ട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ സർക്കാർ എതിർക്കുകയായിരുന്നു. രണ്ടാം അഡിഷണൽ ജില്ലാ ജഡ്ജി കേശാദിനാഥനാണ് കേസ് പരിഗണിച്ചത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ അത് പൊതുജനങ്ങൾക്ക് പ്രചോദനമാകുമെന്ന നിലപാടാണ് സർക്കാരിന്.

നിയമലംഘനം നടത്തിയ യൂ ട്യൂബറെ ശിക്ഷിക്കാൻ സർക്കാർ സംവിധാനം നിലനിൽക്കെ സ്വയം നിയമം നടപ്പാക്കാൻ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് സ്വാതന്ത്ര്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ എൻ.സി. പ്രിയൻ വാദിച്ചു. ആക്രമിക്കുമെന്ന ഉദ്ദേശ്യത്തോടെ വിജയ് പി.നായരുടെ മുറിയിൽ അതിക്രമിച്ച് കടക്കുന്നതും തുടർന്നുള്ള കാര്യങ്ങളുമെല്ലാം 12 മിനിട്ടു ദൈർഘ്യമുള്ള പ്രതികൾ തന്നെ റെക്കാർഡ് ചെയ്ത വീഡിയോയിലുണ്ട്. അടികൊണ്ട് നിന്ന വിജയ് പി.നായർ പ്രതികളെ മാഡം എന്ന് വിളിക്കുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. എന്നിട്ടും യൂ ട്യൂബർ തന്നെ ആക്രമിച്ച് അപമാനിച്ചെന്ന് കാണിച്ച് ഭാഗ്യലക്ഷ്മി തമ്പാനൂർ പൊലീസിൽ പരാതി നൽകി. ഇയാൾ ഇപ്പോൾ ജയിലിലാണ്. ഈ സാഹചര്യത്തിൽ ആക്രമിച്ചവർ പുറത്തും അക്രമത്തിന് ഇരയായ ആൾ അകത്തും കഴിയുന്നത് നിയമ വ്യവസ്ഥയോട് ആളുകൾക്ക് അവമതിപ്പ് ഉളവാക്കുമെന്ന് മെൻസ് റൈറ്റ് അസോസിയേഷൻ വാദിച്ചു.

മത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിയമലംഘനം നടത്തിയെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കേണ്ടതിനുപകരം നിയമം കൈയിലെടുക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയന്‍ വാദിച്ചു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് വിളിച്ചു വരുത്തിയശേഷം അസഭ്യം പറഞ്ഞ് വിജയ് പി. നായര്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ ആക്രമിച്ച് അപമാനിച്ചെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനും വാദിച്ചു.

അതേസമയം ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ മെന്‍സ് റൈറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു, അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്. അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്‌നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. പക്ഷെ ആര് ഉണ്ടാക്കിയാലും അത് പറയുന്നത് ശ്രീലക്ഷ്മിയാണല്ലോയെന്നാണ് മെന്‍ റൈറ്റ്‌സ് അസോസിയേഷന്‍ വാദിക്കുന്നത്.

More in Malayalam

Trending

Recent

To Top